Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാമൂഴത്തിലെ ഭീമനെ തത്സമയം വരച്ച് ആര്‍ട്ടിസ്റ്റ് നമ്പൂതിരി

bheeman-lal

മെഗാബഡ്ജറ്റ് ചിത്രം രണ്ടാമൂഴത്തിൽ മോഹന്‍ലാൽ ഭീമന്റെ വേഷത്തിലാണ് എത്തുന്നത്. എംടി തിരക്കഥ നിര്‍വഹിക്കുന്ന ചിത്രത്തിൽ ഭീമനായി എത്തുന്ന മോഹൻലാലിന്റെ ലുക്ക് എന്തായിരിക്കും എന്നറിയാനായിരുന്നു പ്രേക്ഷകരുടെ ആകാംക്ഷ.

ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഭീമന്‍ ലുക്ക് തത്സമയം വരച്ചിരിക്കുകയാണ് ആർട്ടിസ്റ്റ് നമ്പൂതിരി. മോഹൻലാലിന് ആദരമായി മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന ‘വേഷങ്ങൾ’ എന്ന സമ്പൂർണ മോഹൻലാൽ ആപ് പ്രകാശന ചടങ്ങിലായിരുന്നു ഈ അപൂർവ നിമിഷം. ചലച്ചിത്രകാരൻ ഷാജി എൻ. കരുണിനു നൽകി ആർട്ടിസ്റ്റ് നമ്പൂതിരിയാണ് ആപ് പുറത്തിറക്കിയത്.

Live Sketch by Artist Namboothiri

Mohanlal Veshangal Mobile App

സംവിധായകരായ തമ്പി കണ്ണന്താനം, സിബി മലയിൽ, സത്യൻ അന്തിക്കാട്, ബി. ഉണ്ണികൃഷ്ണൻ, ടി.കെ. രാജീവ് കുമാർ, റോഷൻ ആൻഡ്രൂസ്, മഹേഷ് നാരായണൻ, ജൂഡ് ആന്തണി ജോസഫ്, വി.എ. ശ്രീകുമാർ മേനോൻ, നാടക സംവിധായകൻ പ്രശാന്ത്‌ നാരായണൻ, തിരക്കഥാകൃത്തും സംവിധായകനും നടനുമായ രഞ്ജി പണിക്കർ, എഴുത്തുകാരൻ എസ്. സുരേഷ് ബാബു, നടന്മാരായ സിദ്ദിഖ്, ആസിഫ് അലി, നടി എസ്തർ അനിൽ തുടങ്ങിയവർ മോഹൻലാലുമൊത്തുള്ള അനുഭവങ്ങൾ പങ്കു വച്ചു. 

വേഷങ്ങൾ ആപ് ഡൗൺലോഡ് ചെയ്യാം