എന്തൂട്ടാണ് ജോയ് താക്കോൽക്കാരന്റെ പുതിയ ബിസിനസ്സ്?

പുണ്യാളൻ അഗർബത്തീസിന് ശേഷം ഒരു ഫ്രെഷ് ബിസിനസ്സ് ഐഡിയയുമായിട്ട് ജോയി നവംബറിൽ വര്വാണ്... ജോയ്ടെ പുതിയ ബിസിനസ്സ് എന്താണെന്ന് നങ്ങൾക്ക് ഊഹിക്കാൻ പറ്റ്വോ? ഉത്തരം കൃത്യമായി പറയണോർക്ക് ഞെട്ടിക്കണ ഗിഫ്റ്റ് വെയിറ്റിങാണ്. 

പുണ്യാളൻ പെട്രോൾ, പുണ്യാളൻ പേപ്പർ, പുണ്യാളൻ പപ്പടം, പുണ്യാളൻ സിനിമാ കോംപ്ലക്സ്, പുണ്യാളൻ കോഫീ അങ്ങനെ പലതുമാകാം. ചിന്തിക്കൂ...അതിന് ശേഷം punyalancinemas@gmail.com എന്ന മെയിൽ ഐഡിയിലേക്ക് നിങ്ങളുടെ ഉത്തരങ്ങൾ അയക്കൂ...‌‌

രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും ചെയ്തു 2013ൽ പുറത്തിറങ്ങിയ ചിത്രമാണ് പുണ്യാളൻ അഗർബത്തീസ്. ജയസൂര്യ, നൈല ഉഷ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം നിർമിച്ചത് ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നായിരുന്നു. പുണ്യാളൻ, സുധി വാത്മീകം, പ്രേതം എന്നീ ചിത്രങ്ങള്‍ക്ക് േശഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് . ജയസൂര്യയുടെയും രഞ്ജിത്തിന്റെയും വിതരണക്കമ്പനിയായ പുണ്യാളൻ സിനിമാസ് ചിത്രം വിതരണത്തിനെത്തിക്കും.