ഷാജി പാപ്പന്റെ പിങ്കി ആട് വലുതായി

മലയാളികൾക്കിടയില്‍ തരംഗമായി മാറിയ കഥാപാത്രമാണ് ഷാജി പാപ്പൻ. പാപ്പനെ മാത്രമല്ല അറയ്ക്കൽ അബു അടക്കം ഓരോ കഥാപാത്രത്തവും മലയാളികൾക്ക് പ്രിയപ്പെട്ടതായി. അതുപോലെ തന്നെയായിരുന്നു ആട് ഒരു ഭീകരജീവിയിലെ പിങ്കി എന്ന ആട്.

രണ്ടുവർഷത്തിന് േശഷം സംവിധായകൻ മിഥുൻ മാനുവലും കൂട്ടരും ഷാജി പാപ്പനുമായി വീണ്ടുമെത്തുകയാണ്. ജയസൂര്യ ഷാജി പാപ്പനായി എത്തുമ്പോൾ ആദ്യഭാഗത്തിലെ മിക്കതാരങ്ങളും രണ്ടാം ഭാഗത്തിലും എത്തും. ഇവർക്കൊപ്പം പിങ്കി എന്ന ആടും അഭിനയിക്കുന്നുണ്ട്.

എന്നാൽ പിങ്കി ഇപ്പോൾ വളർന്ന് വലുതായി കഴിഞ്ഞു. രണ്ടുവർഷത്തിന് ശേഷം പിങ്കിയെ കണ്ട മിഥുൻ ഒരു ഫോട്ടോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

ആറുകുട്ടികളുടെ അമ്മ കൂടിയായി പിങ്കി ആട്. രണ്ടാം ഭാഗത്തിൽ വളരെ കുറച്ച് രംഗങ്ങളിൽ മാത്രമാകും പിങ്കി പ്രത്യക്ഷപ്പെടുക.

തൊടുപുഴയാണ് പ്രധാനലൊക്കേഷന്‍. ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തും. കോമഡിയ്ക്കാണ് പ്രാധാന്യമെങ്കിലും മാസ് ആക്​ഷൻ രംഗങ്ങളായിരിക്കും ആട് 2വിന്റെ പ്രത്യേകത. ഷാൻ റഹ്മാൻ തന്നെയാണ് സംഗീതം. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് ആണ് നിർമാണം.