ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി

നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. വ്യാഴാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് ദിലീപ് ശബരിമലയിലെത്തിയത്.  അദ്ദേഹം സോപാനത്തും മാളികപ്പുറത്തും ദര്‍ശനം നടത്തി. 

തുടര്‍ന്ന് രണ്ട് മേല്‍ശാന്തിമാരേയും തന്ത്രിയേയും കണ്ടു. ദിലീപിനെ  മേല്‍ശാന്തിമാര്‍ പുതുമന ഗണപതിയുടെ ചിത്രം നല്‍കി സ്വീകരിച്ചു. മാളികപ്പുറം മേല്‍ശാന്തി മനു നമ്പൂതിരുയുടെ കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠയാണ് പുതുമന ഗണപതി. മാളികപ്പുറം ദര്‍ശനത്തിന് ശേഷം മേല്‍ശാന്തിമാരെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ദിലീപ്.

ഒപ്പം നിന്ന് ചിത്രം പകര്‍ത്താനും സെല്‍ഫിയെടുക്കാനും അവര്‍ മറന്നില്ല. ഏതാനും സുഹൃത്തുക്കള്‍ ഒപ്പം ഇരുമുടി കെട്ടേന്തിയാണ് ദിലീപ് മലചവിട്ടിയത്. സന്നിധാനത്തേ ദേവസ്വം ഗസ്റ്റ് ഹൗസിലാണ് ദിലീപിന്റെ വിശ്രമം. നെയ്യഭിഷേകവും, പുഷ്പാഭിഷേകവും വഴിപാടും സന്നിധാനത്ത് ദിലീപ് നടത്തുന്നുണ്ട്.