ദിലീപിന്റെ കയ്യിൽ നിന്ന് പിച്ച വാങ്ങുന്ന ആളാണ് മഹേഷ്; ബൈജു കൊട്ടാരക്കര

നടൻ മഹേഷിനെതിരെ രൂക്ഷ പ്രതികരണവുമായി ബൈജു കൊട്ടാരക്കര. ദിലീപുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ തന്നെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് മഹേഷിനെതിരെ ബൈജു രംഗത്തെത്തിയത്.

ബൈജു കൊട്ടാരക്കരയുടെ കുറിപ്പ് വായിക്കാം–

ബലാൽസംഗ പ്രതികൾക്കു വേണ്ടി വാദിച്ചു നടക്കുന്ന മഹേഷ് എന്ന നാലാംകിടക്ക് ഒരു മറുപടി. എന്റെ അഭാവത്തിൽ എന്നെ മോശമായി ചിത്രീകരിക്കുകയും സോഷ്യൽ മീഡിയകളിൽ പ്രചരണം നടത്തുകയും ചെയ്യുന്ന ഇവനെപോലുളള പിമ്പുകളാണ് സിനിമക്കും ഈ സമൂഹത്തിനും ഭീഷണി : എതോ നടനാണെന്ന് പറഞ്ഞു കേൾക്കുന്ന മഹേഷ്.

താൻ ദിലീപിന്റെ കയ്യിൽ നിന്ന് പിച്ച വാങ്ങിയതും സിനിമകളിൽ ചാൻസ് ഇപ്പൊൾ ഇരന്നു വാങ്ങുന്നതും നാട്ടിൽ പാട്ടാണ്. തന്നെ പോലുള്ള നാലാംകിട ജീർണിച്ച മനസ്സുളള ഒരു ചെറ്റയല്ല ഞാൻ. 

എന്റെ വിദ്യാഭ്യാസം അറിയണമെങ്കിൽ കേരളാ യൂണവേഴ്സിറ്റിയിൽ താനൊന്ന് അന്വേഷിച്ചാൽ മതി. തനിക്ക് വിദ്യഭ്യാസം കൂടിയത് കൊണ്ട് ആയിരിക്കാം അമേരിക്കയിൽ ചിക്കാഗോയിലുളള മലയാളി ബിജുവിന്റെ ഗ്യാസ് സ്റ്റേഷനിൽ ജോലിക്ക് നിന്നതും ഒരു കസ്റ്റമറുടെ ക്രെഡിറ്റ് കാര്‍ഡ് അടിച്ചു മാറ്റിയതിന് ജയിലിൽ പോയതും. 

ഐ എ എസ് ഉണ്ടായത് കൊണ്ടാണ് താൻ 24 വീലുളള ലോറി ഡ്രൈവറായതും. എടോ മഹേഷേ ഒരാളെ അച്ഛാന്നു വിളി. തനിക്കു പിച്ച തരുന്ന എല്ലാവരേയും വിളിക്കല്ലെ. തനിക്കും രണ്ടു പെൺമക്കളല്ലെ? ഈ ബലാത്സംഗ ഗുണ്ടകൾക് വേണ്ടി വീടുപണി ചെയ്ത് ആസനം താങ്ങി നടക്കുന്ന നീ അവരുടെ ഭാവി കൂടി ഓർക്കണ്ടേ? നാണമില്ലേ തനിക്ക്? ഇതിലും ഭേദം പോയി.– ബൈജു പറഞ്ഞു. 

ഇതിനിടെ ദിലീപിന് സംരക്ഷണം നല്‍കാനെത്തിയ തണ്ടര്‍ ഫോഴ്‌സ് കൊട്ടാരക്കരയിലെത്തിയത് ബൈജു കൊട്ടാരക്കരയെ തേടിയാണെന്നും സമൂഹമാധ്യമങ്ങളിൽ വാർത്ത പടർന്നു. ബൈജുവും ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നിലപാട് എടുത്ത സിനിമാക്കാരനാണ് ബൈജു കൊട്ടാരക്കര. ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിനെ കടന്നാക്രമിച്ച സിനിമാക്കാരന്‍. ഈ സാഹചര്യത്തില്‍ തണ്ടര്‍ ഫോഴ്സിന്റെ കൊട്ടാരക്കരയിലെ വരവിനെ പൊലീസ് കാര്യക്ഷമമായി അന്വേഷിക്കണമെന്ന് സംവിധായകനും നിര്‍മ്മാതാവുമായ ബൈജു കൊട്ടാരക്കര ആവശ്യപ്പെടുന്നു.