ഇവനെ സൂക്ഷിക്കണം; ജയസൂര്യ പറയുന്നു

ഫോണുകളിൽ വിളിച്ചുള്ള ഓൺലൈൻ തട്ടിപ്പുകൾ ഇപ്പോൾ വ്യാപകമാണ്. പലരുടെയും പണവും സ്വകാര്യവിവരങ്ങളും ഇത്തരം തട്ടിപ്പുകളിലൂടെ നഷ്ടമാകാറുണ്ട്. നടൻ ജയസൂര്യയ്ക്കും ഇത്തരത്തിലൊരു അനുഭവമുണ്ടായി. 

ജയസൂര്യയുടെ കുറിപ്പ് വായിക്കാം–

ഒരു പ്രത്യേക അറിയിപ്പ്.. അതേ... ഈ നമ്പറൊന്ന് സേവ് ചെയ്ത് വെച്ചോ (8918419048)...വേറൊന്നുമല്ല ഇന്ന് എന്റെ ഭാര്യയുടെ ഷോപ്പിലേക്ക് ഒരു കോൾ വന്നു. ഫേസ് ബുക്കിന്റെ സൈബർ സെൽ ഡിപ്പാർട്ടമെന്റിൽ നിന്നാണ് നിങ്ങളുടെ പേജ് ആരോ ഹാക്ക് ചെയ്തിട്ടുണ്ട് ,അതുകൊണ്ട് ഉടനെ പ്രൊട്ടെക്റ്റ് ചെയ്യണം എന്നും പറഞ്ഞ് (ട്രു കോളറിൽ സൈബർ കോൾ സെന്റർ എന്നാണ് തെളിഞ്ഞത്) നിങ്ങൾക്കിപ്പോൾ ഗൂഗിൾ വെരിഫിക്കേഷൻ കോഡ് വരും.. ഞങ്ങൾ അയച്ചിട്ടുണ്ട് മാഡം എന്നും പറഞ്ഞു. 

ഒന്ന് റി കൺഫേം ചെയ്യാനാ ആ വെരിഫിക്കേഷൻ കോഡ് ഒന്ന് വായിക്കാമോ മാഡം എന്ന വൻ ഇംഗ്ലീഷിൽ മൊഴിഞ്ഞു. അവൾ കോഡ് പറഞ്ഞതും അയാൾ പറയാണ്. നിങ്ങളുടെ ഫെസ്ബുക്കിന്ഇരുപത്തി അയ്യായിരം രൂപയുടെ പെൻഡിങ് ഉണ്ട് പെട്ടന്ന് തന്നെ പെ റ്റി എം - ൽ നിങ്ങൾ ക്രെഡിറ്റ് ചെയ്യണം എന്ന്. അവൾക്കെന്തോ ഒരു കല്ലുകടി തോന്നി ഫോൺ കട്ട് ചെയ്തു.. 

പുറകെ അവന്റെ മെസ്സേജ് ‘നിങ്ങളുടെ പേജ് ഞാൻ ഹാക്ക് ചെയ്തു.ഈ പണം തന്നില്ലെങ്കിൽ നിങ്ങൾക്ക് ഇനി ഈ അക്കൗണ്ട് ഉപയോഗിക്കാൻ കഴിയില്ലാന്ന്..

പിന്നീട് അറിഞ്ഞത് ഇവൻ ഒരുപാട് പേരുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഇതുപോലെ ഹാക്ക് ചെയ്തിട്ടുണ്ടന്നാ...ഫെയ്സ്ബുക്കിൽ ജിനു എന്നൊരു സുഹൃത്ത് ഉള്ളത് കൊണ്ട് എല്ലാം ഒക്കെയായി..

എന്തായാലും ഈ ഹാക്കർ മോന്റെ നമ്പർ ഒന്ന് സേവ് ചെയ്ത് വെച്ചോ അല്ലെങ്കിൽ അടുത്തത് നിങ്ങടെ നെഞ്ചത്തായിരിക്കും അവന്റെ അങ്കം.. 8918419048 (കൽക്കട്ടയാണെന്നാ അന്വേഷിച്ചപ്പോ അറിഞ്ഞത്)