അർച്ചന കവിയുടെ ടാറ്റു വിഡിയോ

വിവാഹശേഷം സിനിമയിൽ നിന്ന് അകന്നെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ അർച്ചന കവി തിളങ്ങുകയാണ്. സ്വന്തമായി യുട്യൂബ് ചാനൽ ആരംഭിച്ച അർച്ചന തന്റെ സ്വപ്നങ്ങളും യാത്രകളും രസകരമായ നിമിഷങ്ങളുമൊക്കെ ഇതിലൂടെ പങ്കുവക്കുന്നു. ടാറ്റുകുത്താന്‍ പോയ അര്‍ച്ചനയുടെ വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഭര്‍ത്താവ് അബീഷും അർച്ചനയ്ക്കൊപ്പം ഉണ്ടായിരുന്നു.

ടാറ്റുവിനെക്കുറിച്ച് പലരും പറഞ്ഞ് പേടിപ്പിച്ചിരുന്നുവെന്നും എന്നാല്‍ പുരികം ത്രൈഡ് ചെയ്യുന്ന വേദനയേ ഉള്ളു ഇതിനെന്നും ടാറ്റുകുത്തിയതിനു ശേഷം പറയുന്നു. 

കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു അർച്ചനയുടെയും അബീഷിന്റെയും വിവാഹം. ഇരുവരും ചെറുപ്പം മുതലേ സുഹൃത്തുക്കളാണ്. അർച്ചന ആദ്യം പ്രൊപ്പോസൽ നിരസിച്ചിരുന്നു. പിന്നീട് സമ്മതം അറിയിക്കുകയായിരുന്നു. 

റേഡിയോ ജോക്കിയായി കരിയര്‍ തുടങ്ങിയ അബീഷ് കോമഡി ഷോകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഗായകന്‍, നടന്‍ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ട അബീഷ് ചില ബോളിവുഡ് സിനിമകളിലും വേഷമിട്ടിട്ടുണ്ട്.