റോഡരികിൽ കടല കൊറിച്ച് ഫഹദ്; അന്തംവിട്ട് നാട്ടുകാര്‍

കോട്ടയം പട്ടണത്തില്‍ ബാഗും തൂക്കി കടലയും കൊറിച്ച് നിന്ന ആളെക്കണ്ട് നാട്ടുകാര്‍ കണ്ട് ഞെട്ടി. ‘ഇത് ഫഹദ് ഫാസിലല്ലേ’ ആരുടെയൊക്കെയൊ അടക്കംപറച്ചിൽ കേൾക്കാം. സൂക്ഷിച്ച് നോക്കിയപ്പോൾ ആളെ പിടികിട്ടി. കക്ഷി ഫഹദ് തന്നെ.

കാര്‍ബണ്‍ സിനിമയുടെ ഷൂട്ടിങിനാണ് താരം നഗരത്തിലെത്തിയത്. ചിത്രീകരണത്തിനിടെ ആരോ പകർത്തിയ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. സംവിധായകൻ വേണുവിനെയും വിഡിയോയിൽ കാണാം.

മംമ്താ മോഹന്‍ദാസാണ് ചിത്രത്തിലെ നായിക. ദിലീഷ് പോത്തന്‍, നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, വിജയരാഘവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. അടുത്ത വർഷം ചിത്രം തിയറ്ററുകളില്‍ എത്തും.