‘കല്യാണ’ത്തിന് പിന്നിലെ ട്വിസ്റ്റ്; ശ്രീകുമാർ പറയുന്നു

ടെലിവിഷൻ–സിനിമാ താരമായ ശ്രീകുമാറിന്റെ വിവാഹം കഴിഞ്ഞതായി സമൂഹമാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ‘എല്ലാം വളരെ പെട്ടെന്നായിരുന്നു! ആരെയും അറിയിക്കാന്‍ പറ്റിയില്ല' എന്ന തലക്കെട്ടോടെ ശ്രീകുമാര്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമായിരുന്നു വാർത്തയ്ക്ക് തുടക്കമായത്. 

സത്യത്തിൽ ശ്രീകുമാര്‍ അഭിനയിക്കുന്ന പുതിയ സിനിമയിലെ രംഗമായിരുന്നു ആ ചിത്രം. ചിത്രം കണ്ട് തെറ്റിദ്ധരിച്ച പ്രേക്ഷകർ പ്രിയ നടന് വിവാഹാശംസകള്‍ അയച്ചു. ചിലര്‍ ഫോണില്‍ വിളിക്കുകയും ചെയ്തു. അവസാനം ഇതെല്ലാം നിഷേധിച്ച് ശ്രീകുമാര്‍ തന്നെ രംഗത്തെത്തി.

ശ്രീകുമാറിന്റെ പോസ്റ്റ് വായിക്കാം

വിവാഹമംഗളാശംസകൾ നേർന്ന എന്റെ പ്രിയപ്പെട്ടവർക്കെല്ലാം നന്ദി !!പക്ഷെ ഒരു ചെറിയ തിരുത്ത്... എന്റെ കല്ല്യാണം കഴിഞ്ഞത് ജീവിതത്തിലല്ല... സിനിമയിൽ.... ചിത്രീകരണം പുരോഗമിക്കുന്ന 'പന്ത്‌' എന്ന എന്റെ പുതിയ ചിത്രത്തിലെ ഒരു ലൊക്കേഷൻ ചിത്രമായിരുന്നു അത്.. തെളിവിനിതാ ഒരു ഫോട്ടോ കൂടി....

എന്റെ കല്ല്യാണം ഏറെ പ്രിയപ്പെട്ടവരായ നിങ്ങളെ ഒക്കെ അറിയിക്കാതെ നടത്തുമോ.. നല്ല കാര്യമായിപ്പോയി.......