ഗോവ ചലച്ചിത്രമേള; പാർവതി മികച്ച നടി

ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ പാർവതിക്ക് മികച്ച നടിക്കുള്ള പുരസ്കാരം. ടേക്ക് ഓഫ് സിനിമയില അഭിനയത്തിനാണ് പുരസ്കാരം. മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേയ്ക്കും മത്സരവിഭാഗത്തിലേയ്ക്കുമാണ് ടേക്ക് ഓഫ് തിരഞ്ഞെടുക്കപ്പെട്ടത്. പാർവതിക്കും മഹേഷിനുമൊപ്പം നിർമാതാക്കളായ ആന്റോ ജോസഫും ഷെബിൻ ബെക്കറും ഗോവയിൽ എത്തിയിട്ടുണ്ട്. 

മത്സരവിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട രണ്ട് ഇന്ത്യൻ സിനിമകളിൽ ഒന്നാണ് ടേക്ക് ഓഫ്. ചലച്ചിത്ര മേളയില്‍ നിറഞ്ഞ സദസ്സിലായിരുന്നു ടേക്ക് ഓഫിന്റെ പ്രദർശനം. തിരക്കഥാകൃത്ത് പി.വി ഷാജികുമാര്‍, കലാസംവിധാനം നിര്‍വ്വഹിച്ച സന്തോഷ് രാമന്‍ എന്നിവര്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ച് മേളയിലെത്തുകയും ചെയ്തു.