അബി എന്നെ തിരുത്തിയിട്ടുണ്ട്: മമ്മൂട്ടി

നടനും മിമിക്രികലാകാരനുമായിരുന്ന അബിയുടെ വിയോഗത്തിൽ വികാരനിർഭരനായി മമ്മൂട്ടി. അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നുവെന്നും അബി വേദികളിൽ അവതരിപ്പിക്കുന്ന മമ്മൂട്ടി തന്നെ ഒരുപാട് തിരുത്തിയിട്ടും ചിന്തിപ്പിച്ചിട്ടുമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടിയുടെ കുറിപ്പ് വായിക്കാം

അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നു. അബി വേദികളിൽ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്. അബി അബിയായി തന്നെ നമ്മുടെ ഓർമകളിൽ നില നിൽക്കും.

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത് 1991ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം നയം വ്യക്തമാക്കുന്നു ആണ് അബി ആദ്യമായി അഭിനയിച്ച സിനിമ. പിന്നീട് സൈന്യം എന്ന സിനിമയിലും മമ്മൂട്ടിക്കൊപ്പം അബി അഭിനയിച്ചു.