Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‌‌അശ്ലീല കമന്റും കൂക്കിവിളിയും; പൊട്ടിത്തെറിച്ച് തമന്ന

tamannah-kochi

പുതിയ സിനിമയുടെ പ്രൊമോഷനായി കൊച്ചിയിലെത്തിയ തമന്നയെ അപമാനിച്ച് ആരാധകർ. 'സ്കെച്ച്' സിനിമയുടെ പ്രമോഷനായി കൊച്ചിയിലെ ഒരു മാളിൽ എത്തിയപ്പോഴാണ് ആരാധകശല്യം കൊണ്ട് തമന്ന പൊറുതി മുട്ടിയത്. ചിയാൻ വിക്രവും തമന്നയ്ക്ക് ഒപ്പം എത്തിയിരുന്നു. 

Vikram & Thamanna @ oberon mall |sketch promotion

വിക്രമിനെയും തമന്നയെയും കാണാനായി മാളിൽ വലിയൊരു ജനക്കൂട്ടം ഉണ്ടായിരുന്നു. ആരാധകരെ നിയന്ത്രിക്കാൻ സുരക്ഷാ ജീവനക്കാർ നന്നേ പാടുപെട്ടു. ആരാധകരുടെ നടുവിൽ നിന്നിരുന്ന തമന്നയെ നോക്കി ചിലർ മോശം കമന്റുകൾ പറയുകയുണ്ടായെന്നും റിപ്പോർട്ട് ഉണ്ട്.

വിക്രത്തിന്റെ മരണ മാസ് എൻട്രി

പരിപാടി കഴിഞ്ഞ് മടങ്ങാൻ ലിഫ്റ്റിൽ കയറിയപ്പോഴും ആരാധകർ തമന്നയെ വിട്ടില്ല. പിന്നാലെയെത്തി കമന്റുകൾ തുടർന്നു. ലിഫ്റ്റിൽ കയറിയതിനുശേഷവും ആരാധകരുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റം തുടർന്നതോടെ തമന്നയുടെ നിയന്ത്രണം വിട്ടു. ലിഫ്റ്റിൽ കയറിയ തമന്ന ക്ഷുഭിതയായി. ഇതിനിടയിൽ ആരാധകരെ നിയന്ത്രിക്കാൻ വിക്രം ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല .‌‌

Vikram and Tamana attacked by crowd

ആരാധകര്‍ കൂട്ടംകൂടി നിന്ന് തടസ്സം സൃഷ്ടിച്ചത് കൂടാതെ അശ്ലീല കമന്റുകള്‍ ഉയര്‍ന്നതും നടിയെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം.