മോഹൻലാലിന് ഡിലിറ്റ് ആദരം

മോഹൻലാൽ വീണ്ടും അംഗീകാരത്തിന്റെ നിറവിൽ. മോഹൻലാലിന് ഡിലിറ്റ് നൽകി കാലിക്കറ്റ് സർവകലാശാലയുടെ ആദരം.  ചലച്ചിത്ര മേഖലക്ക് മോഹൻലാൽ നൽകിയ സംഭാവനകൾ എടുത്തു പറഞ്ഞാണ് ഗവർണർ പി. സദാശിവം ഡിലിറ്റ് സമ്മാനിച്ചത്. തനിക്ക് കിട്ടിയ ഡിലിറ്റ് തനിക്കൊപ്പം നിന്ന മലയാള സിനിമാ കൂട്ടായ്മക്ക് ലഭിച്ച അംഗീകാരമാണന്ന് മോഹൻലാൽ പറഞ്ഞു. 

ഭാര്യ സുചിത്രയ്ക്കും നിർമാതാവ് ആന്റണി പെരുമ്പാവൂരിനും ഒപ്പമെത്തിയാണ് ഡിലിറ്റ് ഏറ്റുവാങ്ങിയത്. ചടങ്ങിന് ശേഷം മോഹൻലാൽ ലൈബ്രറി ഹാളിന് പുറത്തേക്ക് വന്നതോടെ ആരാധകർ മതിലും പൊലീസ് വലയവും എല്ലാം മറികടന്ന് പ്രിയ താരത്തിന് അരികിലെത്തി.

ഇതാദ്യമായല്ല മോഹൻ ലാലിന് ഡി.ലിറ്റ് ബിരുദം നൽകുന്നത്. കാലടി ശ്രീ ശങ്കര സംസ്കൃത യൂണിവേഴ്സിറ്റി മോഹൻലാലിന് ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ചിരുന്നു.