കണ്ണിറുക്കി മോഹൻലാലും; ചിത്രം വൈറല്‍

കണ്ണിറുക്കലും പുരികം പൊക്കലുമാണല്ലോ ഇപ്പോഴത്തെ പ്രധാനചർച്ച. എന്നാൽ അതൊക്കെ ഇനി പഴംകഥ. മലയാളികള്‍ ഇപ്പോൾ ചർച്ച ചെയ്യുന്നത് ഇത്തിരപക്കിയുടെ കണ്ണിറുക്കലിനെക്കുറിച്ചാണ്.

മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ഇത്തിരപക്കിയായി പ്രേക്ഷര്‍ക്ക് മുന്നിലെത്തി. പുഞ്ചിരി തൂകി കണ്ണിറുക്കി ഇത്തിരപക്കിയായി മാറിയ മോഹൽലാലിന്റെ പുത്തന്‍ ലുക്ക് ആണ് ഇന്റർനെറ്റിൽ തരംഗം.  

റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപ്പക്കിയുടെ വേഷത്തില്‍ എത്തുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്.

കായംകുളം കൊച്ചുണ്ണിയായി എത്തുന്നത് നിവിന്‍ പോളിയാണ്. ബോബി – സഞ്ജയ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ആദ്യമായാണ് മോഹന്‍ലാലും നിവിന്‍ പോളിയും ഒന്നിക്കുന്നത്. രണ്ടര മണിക്കുറിലേറെ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ 20 മിനിറ്റ് കാമിയോയിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് വിവരം.

മാംഗ്ലൂരിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. കഥയിലുടനീളം ഇല്ലെങ്കിലും സിനിമയെ വളരെയധികം സ്വാധീനിക്കുന്ന കഥാപാത്രമാണ് മോഹന്‍ലാലിന്റേത്. നിവിന്റെ കൊച്ചുണ്ണിയുടെയും മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഇത്തിക്കരപക്കിയുടെയും കോമ്പിനേഷന്‍ സീനുകളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.