Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കല്ല്യാണം’ സിനിമ കാണാന്‍ കല്ല്യാണ വേഷത്തില്‍ മുകേഷിന്റെ മകന്‍

shravan-kuesh

മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷ് നായകനാകുന്ന കല്യാണം സിനിമയുടെ ആദ്യ പ്രദര്‍ശനം കാണാന്‍ തിയേറ്ററില്‍ എത്തിയ പേക്ഷകര്‍ ആദ്യം ഒന്നമ്പരന്നു. തിയറ്ററിൽ ഒരു നവവരൻ. സൂക്ഷിച്ച് നോക്കിയപ്പോൾ ഇതേ സിനിമയിലെ നായകൻ തന്നെ. തിയറ്ററിലും ഒരു കല്യാണ പ്രതീതി. പിന്നീട് ആചാരത്തോടെ വരന് സ്വീകരണം. വരനെ സ്വീകരിച്ച് ഇരുത്തിയത് പന്തലിലേക്ക് അല്ല മറിച്ച് തിയേറ്ററിലെ ബാല്‍ക്കണി സീറ്റിലേക്ക്.

നായകനായി എത്തിയ ആദ്യ സിനിമ കാണാൻ വ്യത്യസ്ത ഗെറ്റപ്പിലാണ് ശ്രാവൺ എത്തിയത്. സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ നവവരനായി ഒരുങ്ങിയാണ് സിനിമയുടെ ആദ്യ പ്രദര്‍ശനം കാണാന്‍ ശ്രാവണ്‍ എത്തിയത്. കല്യാണ വേഷത്തിലെത്തിയ നായകന്‍ ശ്രാവണ്‍ മുകേഷും സിനിമയുടെ അണിയറ പ്രവര്‍ത്തകരും ചേര്‍ന്നാണ് ആരാധകര്‍ക്ക് കല്യാണ വിരുന്ന് സമ്മാനിച്ചത്. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ കല്യാണവും തുടര്‍ന്നുള്ള രസകരമായ സംഭവങ്ങളും ആണ് പ്രമേയം.

സിനിമയുടെ റിലീസിന് മുമ്പ് മമ്മൂട്ടി അങ്കിലും മോഹൻലാൽ അങ്കിളും ജയറാം അങ്കിളും വിളിച്ചിരുന്നെന്നും എല്ലാവരുടെയും പിന്തുണ ഉണ്ടെന്നും ശ്രാവൺ മാധ്യമങ്ങളോട് പറഞ്ഞു.അമ്മ ദുബായിയിലിരുന്ന് പ്രാർഥിക്കുന്നുണ്ടെന്നും അവിടെ റിലീസ് ആകുമ്പോൾ സിനിമ കാണുമെന്നും ശ്രാവൺ പറഞ്ഞു.

ശരത്തിന്റേയും ശാരിയുടേയും കല്യാണവും അത് സൃഷ്ടിക്കുന്ന അനിശ്ചിതത്വവുമാണ് സിനിമയുടെ ഇതിവൃത്തം. നടനും എംഎല്‍എയുമായ മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷ് ആണ് ശരത്തായി വേഷമിടുന്നത്. വര്‍ഷയാണ് സിനിമയിലെ നായിക. മുകേഷ്, ശ്രീനീവാസന്‍, മാലാ പാര്‍വതി തുടങ്ങിയ പ്രമുഖ താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നു.

related stories