ആ ‘ചിത്രം’ കണ്ട ശേഷം ലാലങ്കിളിനെ പേടിയായിരുന്നു: കല്യാണി പ്രിയദർശൻ

Mohanlal, kalyani priyadarshan

മലയാളസിനിമയിൽ ഒരുപാട് സൗഹൃദകൂട്ടുകെട്ടുകളുണ്ട്. ആ പട്ടികയിൽ ഒന്നാമത് മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ട് ആയിരിക്കും. അച്ഛന്മാരുടെ അതേപാതയിലാണ് മക്കളും. പ്രണവ് മോഹൻലാലിന്റെയും കല്യാണി പ്രിയദർശന്റെയും കാര്യം തന്നെ. അച്ഛന്‍മാരുടെ സൗഹൃദം അതുപോലെ നിലനിര്‍ത്തുന്നവരാണ് പ്രണവ് മോഹന്‍ലാലും പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശനും.

ഈയിടെ വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ രസകരമായൊരു സംഭവം വെളിപ്പെടുത്തുകയുണ്ടായി. ചെറുപ്പക്കാലത്ത് മോഹന്‍ലാല്‍ വീട്ടില്‍ വരുന്നത് തനിക്ക് പേടിയായിരുന്നുവെന്നാണ് കല്യാണി പറഞ്ഞത്.

‘ചിത്രം’ റിലീസാകുമ്പോള്‍ ഞാന്‍ തീരെ ചെറിയ കുട്ടിയായിരുന്നു. അതില്‍ ലാലങ്കിളും അമ്മയും തമ്മില്‍ വഴക്കുണ്ടാക്കി, ഒടുവില്‍ അമ്മ കുത്തേറ്റുമരിക്കും. ഇതു കണ്ട് ലാലങ്കിള്‍ വീട്ടിലെത്തിയാല്‍ എനിക്കു പേടിയാണ്. അത്രയും നാള്‍ ലാലങ്കിളിനെ കണ്ട് ഓടിചെന്നിരുന്ന എനിക്ക് എന്താണ് പറ്റിയതെന്ന് ആര്‍ക്കും മനസ്സിലായില്ല. കാര്യം പറഞ്ഞപ്പോള്‍ ഇതാണ് സിനിമയെന്നും അഭിനയമെന്നും പറഞ്ഞു എന്നെ മനസ്സിലാക്കി’. കല്ല്യാണി പറഞ്ഞു.

ഹലോയെന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു കല്യാണിയുടെ നായികാ അരങ്ങേറ്റം. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അകിനേനിയാണ് നായകകഥാപാത്രത്തെ അവതരിപ്പിച്ചത്. ശര്‍വാനന്ദിനൊപ്പമുള്ള തെലുങ്ക് ചിത്രമാണ് അടുത്ത പ്രോജക്ട്.