ഗ്ലാമർലുക്കിൽ റിമ; ഫോട്ടോഷൂട്ട് വിഡിയോ

റിമ കല്ലിങ്കലിന്റെ പുതിയ ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ജെഎഫ്ഡബ്യു കവർഷൂട്ടിന് വേണ്ടിയായിരുന്നു റിമയുടെ ഫോട്ടോഷൂട്ട്. 

ആദ്യ സിനിമയായ ഋഥു ആയിരുന്നു സിനിമാജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമെന്ന് റിമ പറയുന്നു. ‘സിനിമയെ കൂടുതൽ ഇഷ്ടപ്പെടാനും അതിലേക്ക് ഇറങ്ങിത്തിരിക്കാനും കാരണമായത് ശ്യാമപ്രസാദ് എന്ന സംവിധായകൻ മൂലമാണ്. മറ്റേതെങ്കിലും സംവിധായകരുടെ കൂടെയാണ് ഞാൻ സിനിമയിലേക്ക് വരുന്നതെങ്കിൽ ഇതൊരു ജോലി മാത്രമായി ഞാൻ കണക്കാക്കിയേനെ. സിനിമയുടെ എല്ലാ ഭാഗങ്ങളിലേക്കും ശ്യാം സാർ എന്നെ കൊണ്ടുപോയി, പരിചയപ്പെടുത്തി. മാത്രമല്ല മികച്ച ടീം ആയിരുന്നു ഋഥുവിലേത്. എല്ലാവരും പുതുമുഖങ്ങളായിരുന്നു.’–റിമ പറഞ്ഞു.