ഇമ്രാൻ ഹാഷ്മിക്കും റിഷി കപൂറിനുമൊപ്പം ജീത്തു ജോസഫ്

മലയാളത്തിന് മികച്ച ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ ജീത്തു ജോസഫ് ബോളിവുഡിൽ. തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിൽ ഇമ്രാന്‍ ഹാഷ്മിയാണ് നായകൻ. ഋഷി കപൂറും ചിത്രത്തിലെ ഒരു പ്രധാന വേഷം അവതരിപ്പിക്കും. സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യത്തിലൂടെ അദ്ദേഹം പങ്കുവച്ചു.

ഒരു ഹോളിവുഡ് ആക്​ഷൻ ത്രില്ലറിന്റെ റീമേയ്ക്ക് ആണ് ഈ ചിത്രമെന്നും റിപ്പോർട്ട് ഉണ്ട്. നേരത്തെ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ 'പാപനാശ'വുമായി തമിഴിലും ജീത്തു അരങ്ങേറ്റം കുറിച്ചിരുന്നു.