പൃഥ്വിയുടെ ‘എൽ’ ഏട്ടൻ, സുരേഷ് ഗോപിയുടെ കൊച്ചുണ്ണി, മമ്മൂട്ടിക്ക് ഡിയർ ലാൽ

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് സിനിമാലോകം. ‘ഹാപ്പി ബർത് ഡേ ഡിയർ ലാൽ’ എന്നായിരുന്നു മമ്മൂട്ടി നേർന്നത്. ‘മലയാള സിനിമയുടെ ഹൃദയം കവർന്ന "കൊച്ചുണ്ണിക്ക്" എന്റെ ഒരായിരം ജന്മദിനാശംസകൾ.’–സുരേഷ് ഗോപി കുറിച്ചു. 

ഇവർക്ക് പുറമെ ജയറാം, നിവിൻ പോളി, പൃഥ്വിരാജ്, ടൊവിനോ, സണ്ണി വെയ്ൻ, ഗോകുൽ സുരേഷ് തുടങ്ങി ഒട്ടുമിക്ക താരങ്ങളും അവരുടെ ലാലേട്ടന് ആശംസകളുമായി എത്തി.

പൃഥ്വിരാജിന്റെ പിറന്നാൾ ആശംസ അൽപം വ്യത്യസ്തമായിരുന്നു. എൽ എന്ന ഇംഗ്ലിഷ് അക്ഷരമാണ് മോഹൻലാലിന് ആശംസകൾ നേർന്ന് പോസ്റ്റ് ചെയ്തത്. ലൂസിഫർ എന്ന പുതിയ സിനിമയുമായി കോർത്തിണക്കിയായിരുന്നു പൃഥ്വിയുടെ പിറന്നാൾ ആശംസ.

ഒടിയനിൽ നിന്നുള്ള അപൂർവ ചിത്രം പങ്കുവച്ചായിരുന്നു പീറ്റർ ഹെയ്ൻ,