കുഞ്ഞാലിമരക്കാറിൽ സംവിധാനസഹായിയായി മേജർ രവി

മോഹൻലാലും മേജർ രവിയും വീണ്ടും ഒന്നിക്കുന്നു. ആറാം തമ്പുരാൻ പോലെ നാടൻ സിനിമായാകും ഇരുവരും വീണ്ടും എത്തുക. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന കുഞ്ഞാലിമരക്കാറിൽ സംവിധാനസഹായിയായും മേജർ രവി എത്തും. 

‘പ്രിയേട്ടൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരക്കാറില്‍ ഞാൻ സംവിധാനസഹായിയായി എത്തുന്നു. എന്റെ ഗുരു കൂടിയാണ് പ്രിയേട്ടൻ. ഇതിന് ശേഷമാകും മോഹൻലാൽ പ്രോജക്ട് ആരംഭിക്കുന്നത്. നാടൻ ചിത്രമാകും ഇത്തവണ സംഭവിക്കുക. ആറാം തമ്പുരാൻ പോലൊരു ചിത്രമാണ് മനസ്സിൽ. ഒന്നുരണ്ട് കഥകൾ മനസ്സിലുണ്ട്.’–മേജർ രവി പറഞ്ഞു.

നിവിൻ പോളി നായകനാകുന്ന ചിത്രത്തിന് ബെന്നി പി നായരമ്പലമാണ് തിരക്കഥ എഴുതുന്നതെന്നും അദ്ദേഹം അറിയിച്ചു.