മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സൗഹൃദം; വിഡിയോ

പതിനായിരങ്ങൾ അണിനിരന്ന അമ്മ മഴവിൽ മെഗാഷോയിൽ ഏറ്റവുമധികം കയ്യടി നേടിയ സ്കിറ്റ് ആയിരുന്നു മോഹൻലാല്‍–ദുൽഖർ കൂട്ടുകെട്ടിന്റേത്. അലാവുദീനും ‘അദ്ഭുത’ലാലും ആദ്യം അലാവുദീനായി ദുൽഖർ സൽമാനും ഭൂതമായി മോഹൻലാലും സ്റ്റേജിൽ എത്തി. മെഗാസ്റ്റാർ മമ്മൂട്ടിയും അപ്രതീക്ഷിതമായി എത്തിയതോടെ ആരാധകർ ഇരട്ടി ആവേശത്തിലായിരുന്നു.

ഈ കഥാപാത്രങ്ങളായി മാറാനുള്ള മോഹൻലാലിന്റെയും ദുൽഖറിന്റെയും മുന്നൊരുക്കവും അതിന്റെ മേക്കിങ് വിഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഇരുവരുടെയും പരിശീലനം കാണാൻ മമ്മൂട്ടിയും എത്തിയിരുന്നു.