അഞ്ചു ചിത്രങ്ങൾ ദിലീപിനൊപ്പം; കാരണം വെളിപ്പെടുത്തി നമിത

ജനപ്രിയ നായകൻ ദിലീപിനൊപ്പം നമിത പ്രമോദിന്റെ അഞ്ചാമത്തെ സിനിമയാണ് ’പ്രഫസർ ഡിങ്കൻ’. മുൻപ് ഇറങ്ങിയ ചിത്രങ്ങളെല്ലാം ഗംഭീര വിജയം നേടി. 

‘പ്രഫസർ ഡിങ്കൻ’ വരുന്നതോടെ നിങ്ങൾ ഭാഗ്യ ജോഡിയായി മാറുകയാണോ എന്ന ’വനിത’യുടെ ചോദ്യത്തിന് നമിത പ്രമോദ് നൽകിയ മറുപടി ഇങ്ങനെ; "ഒപ്പം അഭിനിയിക്കുന്നവരില്‍ എനിക്കു വളരെ കംഫർട്ടബ്ളായ ആളാണ് ദിലീപേട്ടൻ. ക്യാമറയുെട മുന്നില്‍ നില്‍ക്കുന്നതിന്‍റെ യാതൊരു വിധ സമ്മർദവും ദിലീപേട്ടന്‍ കൂടെയുള്ളപ്പോള്‍ തോന്നില്ല.’

‘നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ മറുവശത്തു നിന്ന് എന്താണ് വരികയെന്ന് കൃത്യമായും അറിയാം. നല്ല സിനിമകൾ വന്നപ്പോൾ ഒരുമിച്ച് അഭിനയിക്കാൻ കൂടുതൽ അവസരങ്ങൾ ലഭിച്ചു. ഒന്നു രണ്ടു സിനിമ കഴിഞ്ഞപ്പോള്‍ തന്നെ ആ വേവ് ലംങ്ത് മനസ്സിലായിരുന്നു." അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ...’