ഈ പടം ഉഷാറാകും; ബാലൻ വക്കീലിനെ ഏറ്റെടുത്ത് പ്രേക്ഷകർ

dileep-4
SHARE

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി ദിലീപ് ചിത്രം ‘കോടതിസമക്ഷം ബാലൻ വക്കീലിന്റെ’ ട്രെയിലർ. ഏഴ് ലക്ഷത്തിന് മുകളിൽ ആളുകളാണ് ട്രെയിലറിന്റെ ഡിജിറ്റൽ കാഴ്ചക്കാരുടെ എണ്ണം.   യൂട്യൂബിൽ മാത്രമായി മൂന്ന് ലക്ഷത്തിന് മുകളിൽ ആളുകൾ ട്രെയിലർ കണ്ടു. ഫെയ്സ്ബുക്കിൽ നാല് ലക്ഷവും. ബി. ഉണ്ണികൃഷ്ണനും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രം കോമഡി എന്റർടെയ്നറാണ്. 

Kodathisamaksham Balan Vakeel Official Trailer |

കൂനനായും മുറിമൂക്കനായും വേഷപ്പകർച്ചകൾ നടത്തി പ്രേക്ഷകരെ അമ്പരപ്പിച്ച താരം ഈ ചിത്രത്തിലും പതിവ് തെറ്റിക്കുന്നില്ല. വിക്കനായ ബാലൻ വക്കീലായാണ് ദിലീപ് എത്തുന്നത്.

ഈ വർഷം പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് കോടതിസമക്ഷം ബാലൻ വക്കീൽ. ട്രെയിലറിന് താഴെ വരുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നതും അതുതന്നെ. കമന്റുകൾ ചുവടെ കൊടുക്കുന്നു–

‘കാലങ്ങൾക്ക് ശേഷം ദിലീപേട്ടന്റെ ഒരു കോമഡി പടം’, ‘ദിലിപേട്ടൻ വീണ്ടും കോമഡി ട്രാക്കിലെക്ക് ഈ പടം ഉഷാർ ആവും....’, ‘ദിലീപേട്ടന്റെ ഒരു കിടിലൻ ടീസർ. അണ്ണാ നിങ്ങൾ ഒരു ജിന്നാണ്. ബി. ഉണ്ണികൃഷ്ണൻ ഇത്തവണ നിരാശപെടുത്തില്ലെന്നു പ്രതീക്ഷിക്കുന്നു. പടത്തിനു കട്ട വെയ്റ്റിങ്’, ‘ദിലീപേട്ടൻ, അജു വർഗീസ്, മംമ്ത ... 2 കൺട്രീസിനു ശേഷം വീണ്ടും ഹിറ്റടിക്കാൻ വരുന്നു.... വലിയ വിജയമായി തീരട്ടെ എന്നു ആശംസിക്കുന്നു.’

പ്രിയ ആനന്ദ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബിന്ദു പണിക്കർ, പ്രഭാകർ, സിദ്ദിഖ് തുടങ്ങി വലിയ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വയകോം 18 മോഷന്‍ പിക്‌ചേര്‍സാണ് ഈ ചിത്രം നിർമിക്കുന്നത്. മലയാളത്തിലേയ്ക്കുള്ള വയകോം 18 മോഷന്‍ പിക്‌ചേര്‍സിന്റെ അരങ്ങേറ്റ ചിത്രമാണിത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA