ഒടിയന്‍ ഫാൻമേഡ് ടീസർ

മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ. ഇത്രയധികം ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന പ്രോജക്ട് ഈ അടുത്ത് ഉണ്ടായിട്ടില്ല. ചിത്രീകരണം പൂർത്തിയായ സിനിമയുടെ ഡബ്ബിങ് വർക്കുകൾ പുരോഗമിക്കുന്നു.

ഇപ്പോഴിതാ സിനിമയുടെ ഫാൻമേഡ് ടീസർ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ഒടിയനെക്കുറിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിനോടകം നൂറുകണക്കിന് ഫാൻമേഡ് ഫസ്റ്റ്ലുക്ക് പോസ്റ്ററുകളും ആരാധകർ പുറത്തിറക്കിയിരുന്നു.