‘അമ്മ’ മാഫിയസംഘം: ആഷിക്ക് അബു

‘അമ്മ’ വെറുമൊരു സംഘടനയല്ല സംഘമാണെന്ന് പ്രതികരിച്ച് സംവിധായകൻ ആഷിക്ക് അബു. ക്രിമിനൽ സ്വഭാവമുള്ള മാഫിയ സംഘമായി അമ്മയുടെ നേതൃത്വം മാറി. ഒപ്പമുള്ള സ്ത്രീകളെ അപമാനിക്കുകയാണ് അമ്മയെന്നും ആഷിക്ക് അബു പറഞ്ഞു.

ആഷിക്കിന്റെ വാക്കുകൾ– ചില ആളുകൾക്ക് അവരവരുടെ കാര്യങ്ങൾക്ക് വേണ്ടി രൂപീകരിച്ചിട്ടുള്ള ക്ലബ് ആണ് അമ്മ. ഈ കൂട്ടത്തിൽ ആക്രമിക്കപ്പെട്ട ഒരു പെൺകുട്ടി ഉണ്ട്. എന്നിട്ടാണ് ഈ പറയുന്ന ആളുകൾ വൃത്തികെട്ട തീരുമാനത്തിലൂടെ കുറ്റാരോപിതനെ തിരഞ്ഞെടുക്കുന്നത്.

ഇപ്പോൾ രാജിവെച്ച നടിമാർ എടുത്തത് ചരിത്രപരമായ തീരുമാനമാണ്. ഇവര്‍ ഇത് നേരത്തെ എടുക്കേണ്ടതായിരുന്നു എന്നാണ് എനിക്ക് പറയുവാനുള്ളത്.