പാർവതി മത്സരിക്കാൻ ആഗ്രഹിച്ചിരുന്നു; വീണ്ടും ഡബ്യുസിസി

‘അമ്മ’യുടെ സംഘടന തിരഞ്ഞെടുപ്പിൽ നടിമാർ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നതായി ഡബ്യുസിസി. രണ്ട് അംഗങ്ങൾ മത്സരിക്കാൻ ഒരുങ്ങിയിരുന്നു. എന്നാൽ ഒരുകൂട്ടത്തെ ആരോ മുൻകൂട്ടി തിരഞ്ഞെടുത്തു. മത്സരിക്കാൻ ആഗ്രഹിച്ച പാർവതിയെ പിന്തിരിപ്പിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പത്മപ്രിയയും പാർവതിയും ‘അമ്മ’യ്ക്ക് കത്തയച്ചു.

കഴിഞ്ഞ ജൂൺ 24നാണ് അമ്മ സംഘടന പുതിയ ആളുകളെ തിരഞ്ഞെടുത്തത്. 

പ്രസിഡന്റ്- മോഹന്‍ലാല്‍ 

സെക്രട്ടറി- സിദ്ദിഖ് 

വൈസ് പ്രസിഡന്റ്- മുകേഷ്, ഗണേഷ് കുമാര്‍ 

ജനറല്‍ സെക്രട്ടറി- ഇടവേള ബാബു 

ട്രഷറര്‍- ജഗദീഷ് 

എക്‌സീക്യൂട്ടിവ് അംഗങ്ങൾ: ഇന്ദ്രന്‍സ്, ബാബുരാജ്, ആസിഫ് അലി, ഹണി റോസ്, അജു വര്‍ഗീസ്, ജയസൂര്യ, രചന നാരായണന്‍കുട്ടി, ശ്വേത മേനോന്‍, മുത്തുമണി, സുധീര്‍ കരമന, ടിനി ടോം, ഉണ്ണി ശിവപാല്‍. 460 അംഗങ്ങളുള്ള അമ്മയെ 2018 മുതല്‍ 2021 വരെ നയിക്കുന്നത് ഇവരായിരിക്കും.