ഭാജി ഒന്നൂടെ ശ്രീശാന്തിനോട് മുട്ടുന്നോ?

ക്രിക്കറ്റ് താരവും സിനിമാ നടനുമായ ശ്രീശാന്തിന്റെ മേക്കോവറിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ. പുതിയ കന്നഡ സിനിമയ്ക്ക് വേണ്ടി അതിഗംഭീര മേക്കോവറിലാണ് താരം എത്തുന്നത്.

ശങ്കർ ഗൗഡ സംവിധാനം ചെയ്യുന്ന കെംപെഗൗഡ 2 എന്ന സിനിമയ്ക്കാണ് ശ്രീയുടെ പുതിയ ഗെറ്റപ്പ്. സിനിമയിൽ വില്ലൻ വേഷത്തിലാണ് താരം എത്തുക. കോമൽ കുമാർ ആണ് നായകൻ.

ജിമ്മിൽ പരിശീലകനൊപ്പം നിൽക്കുന്ന ശ്രീശാന്തിന്റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നിരുന്നു. ശ്രീശാന്തിന്റെ പുതിയ ലുക്കുമായി ബന്ധപ്പെട്ട് രസകരമായ ട്രോളുകളും പുറത്തുവരുന്നുണ്ട്.

2008ൽ ഐപിഎൽ മത്സരത്തിനിടെ ഹർഭജൻ സിങ് ശ്രീശാന്തിനെ തല്ലിയത് അന്ന് വലിയ വാർത്തയായിരുന്നു.  ഇനി ഭാജിയെ ഒന്ന് പോയി കാണണമെന്നും ധൈര്യമുണ്ടെങ്കിൽ തല്ലാൻ വരൂ എന്ന് ചോദിക്കണമെന്നും ശ്രീയോട് ഇവർ ആവശ്യപ്പെടുന്നു.

ഇപ്പോഴുള്ള ശ്രീശാന്തിനെ കണ്ടാൽ ഹർഭജൻ പേടിച്ച് ഓടുമെന്ന് മറ്റുചിലർ പറയുന്നു.