Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൂസിഫറിൽ മോഹൻലാലിന്റെ വില്ലൻ‌‌ വിവേക് ഒബ്റോയ്

lucifer-villain-mohanlal

മലയാളികൾ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന പ്രോജക്ട് ആണ് ലൂസിഫർ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മോഹൻലാലിന്റെ മുഖം കാണിക്കാതെയുളള പോസ്റ്റർ ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ സിനിമയിലെ വില്ലൻ ആരെന്ന് സ്ഥിരീകരിച്ചിരിക്കുന്നു.

ബോളിവുഡ് താരം വിവേക് ഒബ്റോയ് ആണ് ലൂസിഫറിൽ വില്ലൻ. അദ്ദേഹത്തിന്റെ മലയാളഅരങ്ങേറ്റം കൂടിയാണിത്. വിവേകം എന്ന അജിത്ത് ചിത്രത്തിലൂടെ തമിഴിൽ അദ്ദേഹം അരങ്ങേറ്റം കുറിച്ചിരിക്കുന്നു.

ആന്റണി പെരുമ്പാവൂരാണ് ലൂസിഫറിൽ വിവേക് ഒബ്റോയിയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടെന്ന് അറിയിച്ചത്. 16 വർഷങ്ങൾക്കുശേഷമാണ് മോഹൻലാലും വിവേകും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. രാംഗോപാൽ വർമ്മ സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ കമ്പനിയിൽ വിവേക് അഭിനയിച്ചിരുന്നു. ബോളിവുഡിലെ വിവേകിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്.

ലൂസിഫറിൽ മോഹൻലാലിന്റെ നായികയായി മഞ്ജു വാര്യരും മകളായി ക്വീൻ സിനിമയിലെ നായിക സാനിയയും ഉണ്ടെന്ന് വിവരമുണ്ട്. ഇന്ദ്രജിത്ത് പ്രധാനവേഷത്തിൽ എത്തുന്നു.

മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കയെഴുതുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ജൂലൈ 18 ന് തിരുവനന്തപുരത്ത് ലൂസിഫറിന്റെ ചിത്രീകരണം ആരംഭിക്കും. തിരുവനന്തപുരവും മുംബൈയും കുട്ടിക്കാനവും ആയിരിക്കും പ്രധാന ലൊക്കേഷനുകൾ. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. എഡിറ്റിങ് സംജിത്ത്.