‌‌മോഹൻലാലിനെ വിമർശിക്കുന്നവർക്ക് ‘പുലിമുരുകൻ’ മറുപടിയുമായി പീറ്റർ ഹെയ്ൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാരവിതരണവുമായി ബന്ധപ്പെട്ട് മോഹൻലാലിനെ വിമർശിക്കുന്നവർക്കെതിരെ പീറ്റർ ഹെയ്ൻ. പുലിമുരുകനിലെ ആക്​ഷൻ രംഗത്തിന്റെ ചിത്രമാണ് അദ്ദേഹം വിമർശകർക്കുള്ള മറുപടിയായി പോസ്റ്റ് ചെയ്തത്. 

കുരയ്ക്കുന്ന ഒരു പട്ടിയെയും പിന്നീട് അത് വാലാട്ടി മോഹൻലാലിന് മുന്നിൽ ഇരിക്കുന്നതുമാണ് ചിത്രത്തിൽ കാണാനാകുക. തന്റെ ഔദ്യോഗിക പേജിലൂടെയായിരുന്നു പീറ്റർ ഹെയ്നിന്റെ പ്രതികരണം.

മലയാളത്തിൽ പീറ്റർ ഹെയ്ൻ ആക്‌ഷൻ കൈകാര്യം ചെയ്ത ചിത്രമായിരുന്നു പുലിമുരുകൻ. ചിത്രത്തിലെ ആക്​ഷന്‍ രംഗങ്ങളെല്ലാം ആരാധകർക്കിടയിൽ തരംഗമായിരുന്നു.