മോഹൻലാലിനൊപ്പമുള്ള ചിത്രത്തിന് വിമർശനം; മാസ് മറുപടിയുമായി എംഎൽഎ

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന് ആരാധകർ ഏറെയാണ്. പ്രേക്ഷകർക്ക് പുറമെ സിനിമാക്കാരും രാഷ്ട്രീയക്കാരും അദ്ദേഹത്തിന്റെ ആരാധകരാണ്. ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ കഴിഞ്ഞ ദിവസം മോഹൻലാലിനൊപ്പം നിൽക്കുന്നൊരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. 

പെട്ടന്ന് തന്നെ ഈ ചിത്രം സമൂഹമാധ്യമത്തിൽ വൈറലാകുകയും ചെയ്തു. മോഹൻലാലിന്റെ ആരാധകരും ചിത്രം ഏറ്റെടുക്കുകയുണ്ടായി. ഇതിനിടെ ഒരു വിമർശകൻ മറ്റൊരു അഭിപ്രായവുമായി എത്തി. ‘സഖാവെ വേറെ ആരെയും കണ്ടില്ല’ എന്നായിരുന്നു വിമർശകന്റെ കമന്റ്.

ഇതിന് തക്ക മറുപടിയുമായി എംഎൽഎ തന്നെ നേരിട്ടെത്തി. ‘അന്നും ഇന്നും ഇനി എന്നും ഞാൻ ലാലിന്റെ ആരാധകനാണ്’ എന്നായിരുന്നു സജി ചെറിയാൻ എംഎൽഎയുടെ മറുപടി.

എംഎൽഎയുടെ മാസ് മറുപടിയാണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ വീണ്ടും ചർച്ച.