ഹാപ്പി ബർത്ഡേ ഡിയർ മമ്മൂക്ക: മോഹൻലാൽ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ. ഹാപ്പി ബർത്ഡേ ഡിയർ മമ്മൂക്ക എന്നായിരുന്നു മോഹൻലാൽ സമൂഹമാധ്യമത്തില്‍ കുറിച്ചത്. ഇരുവരുമൊന്നിച്ചുള്ള ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തു.

ആരാധകരും സിനിമാതാരങ്ങളും ഉൾപ്പടെ നിരവധി ആളുകളാണ് മമ്മൂട്ടിക്ക് പിറന്നാൾ ആശംസകള്‍ നേരുന്നത്.