ആസിഫിന്റെ കക്ഷി: അമ്മിണിപിള്ള; ചിത്രീകരണം ആരംഭിച്ചു

ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കക്ഷി: അമ്മിണിപിള്ളയുടെ ചിത്രീകരണം തലശേരിയിൽ ആരംഭിച്ചു. ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് ആസിഫ് എത്തുന്നത്.

സനിലേഷ് ശിവന്റേതാണ് തിരക്കഥ. സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജൻ ചിത്രം നിർമിക്കുന്നു. 

അഹമ്മദ് സിദ്ദിഖി, ബേസിൽ ജോസഫ്, വിജയരാഘവൻ, നിർമൽ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി, ലുക്മാൻ, ഹരീഷ് കണാരൻ, ബാബു സ്വാമി, മാമൂക്കോയ, ഉണ്ണിരാജ, സുധി പറവൂർ, ശിവദാസൻ, അശ്വതി മനോഹർ, ഷിബില, സരസ ബാലുശേരി എന്നിവരാണ് പ്രധാനതാരങ്ങൾ.

റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാലും അരുൺ മുരളീധരനും സംഗീതം നിർവഹിക്കുന്നു. ഛായാഗ്രഹണം ബാഹുൽ രമേശ്. ചിത്രസംയോജനം സൂരജ് ഇ.എസ്.