‘ആ ഡിജിറ്റൽ വാച്ച് എന്നോട് ചോദിച്ചു വാങ്ങി, പിന്നീട് ?’

അന്തരിച്ച സംവിധായകൻ തമ്പി കണ്ണന്താനത്തെക്കുറിച്ചുള്ള ഒാർമകൾ പങ്കു വച്ച് നിർമാതാവും സംവിധായകനുമായ ആലപ്പി അഷ്റഫ്. മദിരാശിയിൽ ഞാൻ ആദ്യമായ് പരിചയപ്പെട്ട സഹസംവിധായകൻ തമ്പി കണ്ണന്താനമായിരുന്നെന്നും അന്നെത്തെ കാലത്ത് സ്വന്തം കാറിൽ വന്നു ജോലി ചെയ്തിരുന്ന സഹസംവിധായകനായിരുന്നു അദ്ദേഹമെന്നും ആലപ്പി അഷ്റഫ് ഫെയ്സ്ബുക്കിൽ പങ്കു വച്ച കുറിപ്പിൽ പറയുന്നു. 

മദിരാശിയിൽ ഞാൻ ആദ്യമായ് പരിചയപ്പെട്ട സഹസംവിധായകൻ. അന്നെത്തെ കാലത്ത് സ്വന്തം കാറിൽ വന്നു ജോലി ചെയ്തിരുന്ന സഹസംവിധായകൻ. ചൂള എന്ന സിനിമക്ക് പി.ജെ. ആന്റണിക്കു വേണ്ടി  ഡബ്ബ് ചെയ്യാൻ എത്തുമ്പോൾ തമ്പിച്ചായൻ അതിന്റെ സംവിധായകൻ ശശികുമാറിന്റെ അസോസിയേറ്റായിരുന്നു. ഡിജിറ്റൽ വാച്ച് ഇറങ്ങിയ സമയത്ത് ഗൽഫിൽ നിന്നും എനിക്കൊരണ്ണം കിട്ടിയിരുന്നു. അത് കണ്ട് അദ്ദേഹം ഒത്തിരി മോഹിച്ചു. എന്നോട് ചോദിച്ചു. ഞാൻ ഉടൻ ഊരി കൊടുത്തു. അടുത്ത ദിവസം അദ്ദേഹം അതിന്റെ വില അന്വേഷിച്ച് "400/- രൂപ" എന്നെ നിർബ്ബന്ധിച്ച് എൽപിച്ചു വേറൊരെണ്ണം വാങ്ങാൻ പറഞ്ഞു. കാണുമ്പോഴൊക്കെ പഴയ വച്ചു കഥ  ഓർമ്മിപ്പിക്കുമായിരുന്നു. ഒരു പാട് നല്ല ഓർമ്മകൾ വ്യക്തിപരമായി നല്കിയിട്ടുണ്ട്. അതെല്ലാം ഇനി വേദനിക്കുന്ന ഓർമ്മകളായ് മാറി. ആലപ്പി അഷ്റഫ് കുറിപ്പിൽ പറഞ്ഞു.