ഓളും അങ്ങ് ദൂരെ ഒരു ദേശത്തും കൊല്‍ക്കത്ത മേളയിലേക്ക്

ഓള് പോസ്റ്റർ, ജോഷി മാത്യു (സംവിധായകൻ)

ഷാജി എൻ. കരുണിന്റെ ഓള്, ജോഷി മാത്യുവിന്റെ അങ്ങ് ദൂരെ ഒരു ദേശത്ത് എന്നീ ചിത്രങ്ങൾ കൊൽക്കത്ത രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഓള് രാജ്യാന്തര മത്സരവിഭാഗത്തിലേക്കും അങ്ങ് ദൂരെ ഒരു ദേശത്ത് ഇന്ത്യൻ മത്സരവിഭാഗത്തിലേക്കുമാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇരു ചിത്രങ്ങളും ആദ്യമായി പ്രദർശിപ്പിക്കുന്നതും ഇവിടെയാണ്. നവംബർ പത്ത് മുതൽ പതിനേഴ് വരെയാണ് ചലച്ചിത്രോത്സവം.