Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിക്കൻ കറി 'ഹോട്ട്' ആയതെങ്ങനെ? വിൻസി പറയുന്നു

vincy-alocius

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന നായിക നായകൻ റിയാലിറ്റി ഷോ അവസാനിച്ചെങ്കിലും ഷോയിലെ മത്സരാർത്ഥികളെ പ്രേക്ഷകർ മറന്നിട്ടില്ല. റിയാലിറ്റി ഷോയുടെ ഫൈനൽ റൗണ്ടിലെ വനിതാ മത്സരാർത്ഥികളുടെ പ്രകടനം യുട്യൂബിൽ ദശലക്ഷക്കണക്കിന് പേരാണ് കണ്ടത്. അതിൽ ഏറ്റവുമധികം പ്രേക്ഷകശ്രദ്ധ നേടിയത് വിൻസി അലോഷ്യസായിരുന്നു. വിൻസിയുടെ ഹോട്ട് ചിക്കൻ കറി സാമൂഹ്യമാധ്യമങ്ങളിൽ വൈറലുമായി.

NayikaNayakan I Different attitude of making chicken curry I Mazhavil Manorama

പ്രേക്ഷകർ ഏറ്റെടുത്ത ഹോട്ട് ചിക്കൻ കറി മനഃപൂർവം ചെയ്തതല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിൻസി. "ചിക്കൻ കറി ഹോട്ട് ആയത് മനഃപൂർവം ചെയ്തതല്ല. ചെയ്യേണ്ടി വന്നതുകൊണ്ട് ഹോട്ട് ആക്കിയതാണ്. അതിന് ഇത്രയും സ്വീകരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല," വിൻസി വ്യക്തമാക്കി. ഒരു ഫാഷൻ ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിൻസി. ഷോയിൽ അതിഥിയായി എത്തിയ വിൻസിയോട് അവതാരകയാണ് ഹോട്ട് ചിക്കൻ കറിയുടെ പിന്നിലെ കഥ ചോദിച്ചത്. 

ചിക്കൻ കറി ഹോട്ടാക്കിയ കഥ തുറന്ന് പറഞ്ഞ് നായിക നായകൻ ഫെയിം വിൻസി

"മൂന്ന് വികാരങ്ങൾ ഫൈനലിൽ മത്സരാർത്ഥികൾക്ക് ചെയ്യണമായിരുന്നു. അതിൽ എനിക്ക് ലഭിച്ചത് ആ വികാരം ആയതിനാൽ ചെയ്യേണ്ടി വന്നു. അത് പിന്തുണച്ചതിന് വളരെയധികം നന്ദി. ബിഗ് സ്ക്രീനിലും പ്രേക്ഷകരുടെ പിന്തുണ വേണം," വിൻസി പറഞ്ഞു. 

സംവിധായകൻ ലാൽ ജോസിന്റെ ഏറ്റവും പുതിയ ചിത്രത്തിലേക്കുള്ള നായകനെയും നായികയെയും കണ്ടെത്താൻ നടത്തിയ റിയാലിറ്റി ഷോ ആയിരുന്നു മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത നായിക നായകൻ. ദർശനയും ശംഭുവുമാണ് മത്സരത്തിൽ വിജയികളായതെങ്കിലും എല്ലാ മത്സരാർത്ഥികളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.