രഹ്നയ്ക്കും സനുഷയ്ക്കുമൊപ്പം ബിഗ്ബോസിൽ; വിശദീകരണവുമായി മാലാ പാർവതി

ബിഗ് ബോസ് സീസൺ 2വിൽ മത്സരിക്കാൻ പോകുന്നുവെന്ന വാർത്ത നിഷേധിച്ച് നടിയും സാമൂഹിക പ്രവര്‍ത്തകയുമായ മാലാപാര്‍വതി. നടിയും അവതാരകയുമായ ആര്യ, നടി സനുഷ, പഠനത്തിനിടെ മത്സ്യം വിറ്റ് ഉപജീവനത്തിന് വഴി കണ്ടെത്തുന്ന ഹനാന്‍, ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വിവാദനായികയായി മാറിയ രഹ്ന ഫാത്തിമ തുടങ്ങിയവരുടെ കൂട്ടത്തിലാണ് മത്സരാർത്ഥിയായി മാലാ പാർവതിയുടെ പേരും പറഞ്ഞുകേട്ടത്.

എന്നാല്‍ തനിക്ക് ഈ വിഷയത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും പലരും വിളിച്ചു ചോദിക്കുമ്പോഴാണ് ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് അറിഞ്ഞതെന്നും താനൊരിക്കലും ബിഗ്ബോസിൽ പങ്കെടുക്കില്ലെന്നും നടി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

‘ബിഗ്ബോസ് സീൺ 2-ൽ ഞാൻ ഉണ്ട് എന്ന് ഒരു വാർത്ത ഉണ്ട് പോലും.. എനിക്ക് ഈ വിഷയത്തെ കുറിച്ചറിയില്ല. വാർത്ത കണ്ടതുമില്ല. പോകുന്നോ എന്ന് ചോദിക്കുന്നു. ക്ഷണിച്ചാലും പങ്കെടുക്കാൻ ഉദ്ദേശിക്കുന്നില്ല.’–മാലാ പാർവതി പറഞ്ഞു.