Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘രംഗീല’യിൽ നായികയായി സണ്ണി ലിയോൺ മലയാളത്തിൽ

sunny-leone-rangeela-movie

യുവാക്കളുടെ ഹരമായ സണ്ണിലിയോൺ ആദ്യമായി മലയാള സിനിമയിലേക്കെത്തുന്നു. ബാക്ക്‌വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാൽ മേനോൻ നിർമിക്കുന്ന പുതിയ ചിത്രമായ രംഗീലയിലാണ് സണ്ണിലിയോൺ കേന്ദ്രകഥാപാത്രമായി എത്തുന്നത്.

സണ്ണി ലിയോൺ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ വിവരം പങ്കുവച്ചത്. മലയാളത്തിലേയ്ക്കുള്ള തന്റെ ആദ്യത്തെ ചുവടുവെപ്പാണ് ഈ സിനിമയെന്ന് സണ്ണി പറയുന്നു. നേരത്തെ പല സിനിമകളും മലയാളത്തിൽ സണ്ണിയുടേതായി പ്രഖ്യാപിച്ചിരുന്നെങ്കിലും മുടങ്ങുകയായിരുന്നു.

sunny-leone-rangeela-movie-1

സന്തോഷ് നായരാണ് രംഗീലയുടെ സംവിധായകൻ. മണിരത്നം, സച്ചിൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല. കോ പ്രൊഡക്​ഷൻ–ഫെയറി ടെയിൽ പ്രൊഡക്​ഷസ്, ഡിസ്ട്രിബ്യൂഷൻ വൺ വേൾഡ് എന്റെർടെയ്ൻമെന്റ്സ്, പ്രൊജക്ട് ഡിസൈൻ ജോസഫ് വർഗീസ്. പോസ്റ്റ് പ്രൊഡക്​ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുന്ന ജയറാം കൈലാസ് ചിത്രം പപ്പുവിനുശേഷം ബാക്ക്‌വാട്ടർ സ്റ്റുഡിയോസ് നിർമിക്കുന്ന 5ാമത്തെ ചിത്രമാണ് രംഗീല.