ദിലീപിനൊപ്പം അര്‍ജുൻ; ബിഗ് ബജറ്റുമായി ജാക്ക് ഡാനിയെൽ

ദിലീപിന്റെ ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചു. ജാക്ക് ഡാനിയെൽ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയസൂര്യയാണ്. 2007ൽ റിലീസ് ചെയ്ത സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിനു ശേഷം ദിലീപും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ജാക്ക് ഡാനിയെൽ.

തമിഴ് സൂപ്പർതാരം അർജുൻ സിനിമയിലൊരു പ്രധാനവേഷത്തിലെത്തുന്നു. ഇതിനു മുമ്പ് മമ്മൂട്ടി ചിത്രം വന്ദേമാതരത്തിലാണ് അർജുൻ അവസാനമായി മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്. സസ്പെൻസ് ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രം വലിയ മുതൽമുടക്കിലാണ് അണിഞ്ഞൊരുങ്ങുന്നത്. ഷിബു തമീൻസ് നിർമാണം.

പീറ്റർ ഹെയ്ൻ ആക്​ഷൻ നിർവഹിക്കുന്നു. ഭാഗി 2, ധ്രുവനച്ചത്തിരം, 2 കൺട്രീസ് എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ സന്താന കൃഷ്ണൻ ആണ് ക്യാമറ. ജോസഫ് നെല്ലിക്കല്‍ ആര്‍ട്ടും സമീറ സനീഷ് ചിത്രത്തിനു വേണ്ടി വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു.

ഗോപി സുന്ദറായിരിക്കും ഈ ദീലിപ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുക. ദിലീപിന്റെ മുന്‍ചിത്രങ്ങളായ രാമലീല, കമ്മാരസംഭവം തുടങ്ങിയ സിനിമകള്‍ക്കും ഗോപി സുന്ദറായിരുന്നു പാട്ടുകള്‍ ഒരുക്കിയിരുന്നത്.