Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനിയെ കാണാൻ കൊച്ചിയിൽ നിന്നു ബൈക്ക് ഓടിച്ച് ചെന്നൈയിലേയ്ക്ക്; പിന്നെ നടന്നത്

rajini-malayali-fans

തിയറ്ററുകളിൽ പൂരപ്പറമ്പിന്റെ ആവേശവും വിസ്മയവും നിറച്ച് യന്തിരന്റെ 2 മുന്നേറുകയാണ്. ആദ്യ ഷോയ്ക്ക് ശേഷം മികച്ച അഭിപ്രായങ്ങളാണ് രജനി–ശങ്കർ കൂട്ടുക്കെട്ടിൽ ഒരുക്കിയ ബ്രഹ്മാണ്ഡചിത്രം സ്വന്തമാക്കുന്നത്. ഇപ്പോഴിതാ രജനികാന്തിന് നേരിൽ കാണാൻ പോയ അനുഭവം പങ്കുവച്ചുള്ള മലയാളി യുവാക്കളുടെ കുറിപ്പാണ് സോഷ്യൽ ലോകത്ത് ൈവറലാകുന്നത്.  രജനിയുടെ വീടിന് മുന്നിൽ പോയി കാത്തുനിന്ന അനുഭവമാണ് എഴുതിയിരിക്കുന്നത്.

‘പോയ്‌സ് ഗാർഡനിലെ വീടിനു മുന്നിൽ ഞങ്ങളെ രണ്ടു പേരെയും കണ്ടപ്പോൾ തലൈവർ തന്റെ സെക്യൂരിറ്റിയെ അരികിൽ വിളിച്ചു ചോദിച്ചു 'എന്താണ് അവർ അവിടെ നിൽക്കുന്നത് ? അവർക്ക് എന്താണ് വേണ്ടെതെന്ന് ചോദിക്കൂ. 'സാർ, അവർ കേരളത്തിൽ നിന്നും അങ്ങയെ കാണാൻ വേണ്ടി ചെന്നൈ വരെ ബൈക്ക് ഓടിച്ചു വന്നതാണ്. കുറച്ചു ദിവസങ്ങളായി അങ്ങയെ കാണാൻ വേണ്ടി അവർ പരിശ്രമിക്കുന്നു’.

സുരക്ഷാജീവനക്കാരന്റെ ഇൗ ഉത്തരത്തിന് അദ്ദേഹം നൽകിയ മറുപടി പ്രേക്ഷകരെ അമ്പരപ്പിക്കും.

കുറിപ്പിന്റെ പൂർണരൂപം

പോയ്‌സ് ഗാർഡനിലെ വീടിനു മുന്നിൽ ഞങ്ങളെ രണ്ടു പേരെയും കണ്ടപ്പോൾ തലൈവർ തന്റെ സെക്യൂരിറ്റിയെ അരികിൽ വിളിച്ചു ചോദിച്ചു 'എന്താണ് അവർ അവിടെ നിൽക്കുന്നത് ? അവർക്ക് എന്താണ് വേണ്ടെതെന്ന് ചോദിക്കൂ.' ഒപ്പം ഞങ്ങളുടെ നേരെ നോക്കി അദ്ദേഹം പുഞ്ചിരി തൂകി.

'സാർ, അവർ കേരളത്തിൽ നിന്നും അങ്ങയെ കാണാൻ വേണ്ടി ചെന്നൈ വരെ ബൈക്ക് ഓടിച്ചു വന്നതാണ്. കുറച്ചു ദിവസങ്ങളായി അങ്ങയെ കാണാൻ വേണ്ടി അവർ പരിശ്രമിക്കുന്നു. ഇപ്പോൾ ഇളവരശൻ സാർ ആണ് അപ്പോയിൻമെന്റ് കൊടുത്തത്. അങ്ങയെ കണ്ടിട്ട് വേണം അവർക്ക് നാട്ടിലേക്ക് മടങ്ങിപ്പോകാൻ എന്നാണ് പറയുന്നത്'. സെക്യൂരിറ്റി വിവരങ്ങളെല്ലാം തലൈവരോടു പറഞ്ഞു. 

'അയ്യയ്യോ, എന്തിനാണ് അവരെ ഇത്രയും ബുദ്ധിമുട്ടിച്ചത്. ഈ വിവരം എന്നെ നേരത്തെ തന്നെ അറിയിക്കാമായിരുന്നില്ലേ ? ' ഇത്‌ പറഞ്ഞുകൊണ്ട് സാക്ഷാൽ തലൈവർ ഞങ്ങൾക്ക് അരികിലേക്ക് നടന്നു വന്നു. ശേഷം ഞങ്ങളെ തോളോടു ചേർത്തു പിടിച്ചു.

'എന്നെ കാണാൻ വേണ്ടി നിങ്ങൾ ഇത്രയും ബുദ്ധിമുട്ടിയ വിവരം എനിക്കു അറിയില്ലായിരുന്നു. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ തന്നെ വന്നു നിങ്ങളെ കൂട്ടിക്കൊണ്ടു പോകുമായിരുന്നു.' തലൈവരുടെ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ ഒരായിരം വട്ടം പറഞ്ഞു ' തലൈവാ..... You are great '