ജയറാമും ലിച്ചിയും; ലോനപ്പന്റെ മാമ്മോദീസ ട്രെയിലര്‍

ജയറാമിനെ നായകനാക്കി ലിയോ തദ്ദേവൂസ് ഒരുക്കുന്ന  'ലോനപ്പന്റെ മാമ്മോദീസ' ട്രെയിലർ റിലീസ് ചെയ്തു. പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ ഷിനോയ് മാത്യു നിർമിക്കുന്ന ചിത്രത്തിൽ അന്ന രേഷ്മ രാജൻ നായികയാകുന്നു.

കനിഹ, ഇവ പവിത്രൻ, നിഷ സാരംഗ്, ദിലീഷ് പോത്തൻ, ഹാരിഷ് കണാരൻ, ഇന്നസെന്റ്, അലൻസിയർ, ജോജു ജോർജ്, നിയാസ് ബക്കർ തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിന്റെ ഭാഗമാണ്. സുധീർ സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം അങ്കമാലിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ ഒരു സിനിമാക്കാരന് ശേഷം ലിയോ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ‘ലോനപ്പന്റെ മാമ്മോദീസ’.