അർച്ചനയുടെ ഷിംല യാത്ര; വിഡിയോ കാണാം

യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? ഒരു അവധി കിട്ടിയാൽ നമ്മൾ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലത്ത് പോയി അടിച്ച് പൊളിക്കാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാം. നടി അർച്ചന കവിയും അങ്ങനെയൊരു യാത്ര പോയി. കൂട്ടുകാരി ബെലിൻഡ ജോൺസിനൊപ്പമായിരുന്നു അർച്ചനയുടെ ഷിംല യാത്ര.

യാത്രയുടെ അനുഭവങ്ങളും കണ്ട കാഴ്ചകളും വിഡിയോ രൂപത്തിൽ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുകയാണ് നടി. അർച്ചന കവി എന്ന പേരിലുള്ള യൂട്യൂബ് അക്കൗണ്ടിലെ നടിയുടെ ആദ്യ വിഡിയോ കൂടിയാണിത്.

പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെ ആയിരുന്നു ഈ യാത്രയെന്ന് അർച്ചന ഈ വിഡിയോയിൽ പറയുന്നു. ഡൽഹിയിൽ നിന്നും കല്‍ക്ക അവിടെ നിന്നു തീവണ്ടി വഴിയായിരുന്നു ഷിംലയ്ക്കുള്ള ഇരുവരുടെയും യാത്ര.