ദിലീപ് പോക്കറ്റടി പഠിക്കുന്നു

കഥാപാത്രമായി മാറാൻ ഏതറ്റംവരെയും പോകാൻ തയ്യാറാകുന്ന നടനാണ് ദിലീപ്. കുഞ്ഞികൂനന്‍, ചാന്തുപൊട്ട്, മായാമോഹിനി, പച്ചക്കുതിര, സൗണ്ട് തോമ തുടങ്ങിയ ചിത്രങ്ങളിലൂടെ ഇത് തെളിയിച്ചതുമാണ്. ഇപ്പോഴിതാ പുതിയ ചിത്രത്തിന് വേണ്ടി പോക്കറ്റടിക്കാൻ പഠിക്കുന്നു.

പിക്‌പോക്കറ്റ് എന്ന ചിത്രത്തിനുവേണ്ടിയാണ് താരത്തിന്റെ പരിശീലനം. ദിലീപിനെ പോക്കറ്റടി പഠിക്കുന്നത് അമേരിക്കയിലെ പ്രശസ്ത പിക് പോക്കറ്റ് എന്റര്‍ടെയ്‌നര്‍ ബോബ് ആര്‍ണോയില്‍ ആണ്.

അന്താരാഷ്ട്ര തെരുവ് കുറ്റകൃത്യങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്ന ബോബ് ആര്‍ണോയാണ് ദിലീപിന് പോക്കറ്റടിക്കലിനെ കുറിച്ച് പരിശീലനം നല്‍കുന്നത്. വേഗത്തില്‍ പോക്കറ്റിടാന്‍ കഴിയുന്ന ഇദ്ദേഹം വിനോദത്തിന് വേണ്ടി പോക്കറ്റടി ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി പ്രദര്‍ശനം നടത്താറുണ്ട്. പിക്‌പോക്കറ്റിന്റെ തിരക്കഥയുമായി അദ്ദേഹത്തെ സമീപിച്ചപ്പോള്‍ ദിലീപിനെ പരിശീപ്പിക്കാനും ചിത്രത്തിന്റെ ഒരു ഭാഗമാകാനും അദ്ദേഹം തയ്യാറായതായി സംവിധായകന്‍ പി. ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

പ്രകാശ് രാജ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദിലീപ് അവതരിപ്പിക്കുക. തെറി, വേതാളം എന്നീ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മൊട്ട രാജേന്ദ്രൻ ചിത്രത്തിൽ ദിലീപിന്റെ സഹായിയായി എത്തുന്നു. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാനലൊക്കേഷൻ തമിഴ്നാട് ആണ്.