ജയസൂര്യയുടെ ആദ്യകാമുകിയെ കണ്ടുപിടിച്ചു; ഞെട്ടിക്കുന്ന വിഡിയോ

പുണ്യാളൻ അഗർബത്തീസ്, സുധി വാത്മീകം എന്നീ ഹിറ്റുചിത്രങ്ങൾക്ക് ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പ്രേതം. ജയസൂര്യയുടെ മൊട്ട ഗെറ്റപ്പിൽ ഇതിനോടകം വാർത്തകളിൽ ഇടംനേടിയ ചിത്രം റിലീസിനൊരുങ്ങുകയാണ്.

മെന്റലിസ്റ്റ് ആയാണ് ജയസൂര്യ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മനുഷ്യന്റെ ചിന്തകളേയും പെരുമാറ്റങ്ങളേയും 'മാനിപുലേറ്റ്' ചെയ്യാന്‍ കഴിയുന്ന ആളാണ് മെന്റലിസ്റ്റ് എന്ന് ഒറ്റ വാചകത്തില്‍ പറയാം. കലയും ശാസ്ത്രവും ഒരു പോലെ ഇഴുകി ചേര്‍ന്ന ഒന്നാണ് മെന്റലിസം. ഡോണ്‍ ബോസ്‌കോ എന്നാണ് ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

യഥാർത്ഥ ജീവിതത്തിൽ മെന്റലിസ്റ്റ് ആയ ആദിയാണ് ഈ കഥാപാത്രത്തെ ഇത്രത്തോളം ഭംഗിയായി വാർത്തെടുക്കാൻ ജയസൂര്യയെ സഹായിച്ചത്. എന്താണ് ഈ മെന്റലിസം എന്നും ഇവർ ഒരു വിഡിയോയിലൂടെ കഴിഞ്ഞ ദിവസം പ്രേക്ഷകർക്ക് പറഞ്ഞ് തന്നു.

എന്നാൽ അതിലൊരു പണികിട്ടിയത് ജയസൂര്യയ്ക്കാണ്. ജയസൂര്യയുടെ ആദ്യകാമുകിയുടെ പേരാണ് മെന്റലിസ്റ്റ് ആയ ആദി കണ്ടുപിടിച്ചത്. ഈ വിഡിയോ രഞ്ജിത് ശങ്കർ ഫെയ്സ്ബുക്കിലൂടെ പങ്കുവക്കുകയുണ്ടായി.