Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകരെ ഇളക്കിമറിച്ച് ഷാജി പാപ്പൻ വീണ്ടും തിയറ്ററിൽ; വിഡിയോ

pappan

റിലീസ് ചെയ്ത് വർഷങ്ങൾ പിന്നിട്ടിട്ടും ആരാധകർ നെഞ്ചോട് ചേർക്കുന്ന ചില സിനിമകൾ തിയറ്ററുകളിൽ റി–റിലീസ് ചെയ്യുന്നത് പതിവാണ്. എന്നാൽ തിയറ്ററുകളിലെത്തിയപ്പോൾ അധികം ശ്രദ്ധിക്കപ്പെടാതെ പോയ സിനിമയായിരുന്നു ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ ഒരുക്കിയ ആട് ഒരു ഭീകരജീവി. പിന്നീട് സിനിമയുടെ സിഡിയായും ടോറന്റ് വഴിയും ചിത്രം പ്രേക്ഷകർക്കിടയിൽ സൂപ്പർഹിറ്റായി മാറി.

സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നവരും ഏറെ. അതിനിടെയാണ് ഷാജി പാപ്പൻ വീണ്ടും അവതരിച്ചത്. സിനിമയോടുമുള്ള ആരാധന മൂലം തിയറ്റര്‍ വാടകയ്‌ക്കെടുത്ത് പ്രത്യേക പ്രദർശനം സംഘടിപ്പിച്ചിരിക്കുകയാണ് ഷാജി പാപ്പന്റെ ആരാധകർ‍. സൂപ്പർതാര സിനിമകൾക്ക് തിയറ്ററുകളിൽ ലഭിക്കുന്ന അതേ ആവേശത്തോടെയും ആർപ്പുവിളികളോടെയുമാണ് ഷാജി പാപ്പനെയും സ്വീകരിച്ചത്.

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ വിദ്യാര്‍ഥികളാണ് ചിത്രം വീണ്ടും പ്രദർശിപ്പിച്ചത്. തിരുവനന്തപുരം ശ്രീകുമാര്‍ തിയറ്ററില്‍ ഇന്ന് രാവിലെ 8നായിരുന്നു പ്രത്യേക പ്രദര്‍ശനം. സിനിമ പ്രദർശിപ്പിക്കുന്നതിനിടെ ആരാധകരുടെ ആവേശം വ്യക്തമാക്കുന്ന വിഡിയോ മിഥുൻ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. 

Your Rating: