ആരുമറിഞ്ഞല്ല ആ പ്രതിഭയെ മമ്മൂട്ടി ഒഴികെ

സഞ്ചാരി വിജയ്‌യ്ക്കൊപ്പം മമ്മൂട്ടി

തെന്നിന്ത്യയിലെ സൂപ്പർതാരങ്ങളെല്ലാം അണിനിരന്ന ഫിലിംഫെയര്‍ നിശയിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയായിരുന്നു താരം. അദ്ദേഹത്തിനൊപ്പം സെൽഫി എടുക്കാനും മറ്റും താരങ്ങളുടെ നീണ്ടനിരയും.

തമിഴിലെയും തെലുങ്കിലെയും മലയാളത്തിലെയും കന്നടയിലെയുമെല്ലാം സൂപ്പര്‍താരങ്ങളും യുവതാരങ്ങളും പരിപാടിയില്‍ പങ്കെടുത്തു. വൻ സുരക്ഷാ സന്നാഹമായിരുന്നു മമ്മൂട്ടിക്കായി ഒരുക്കിയത്. പരിപാടിയുടെ വേദിയിലേക്ക് കടക്കവെ മമ്മൂട്ടിയ്ക്ക് ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു.

അദ്ദേഹത്തെ സുരക്ഷിതമായിയി ഇരിപ്പിടത്തില്‍ എത്തിക്കുകയാണ് അവരുടെ ലക്ഷ്യം. വേദിയില്‍ എത്തുന്നതിന് മുൻപാണ് മമ്മൂട്ടി ഒരാളെ കാണുന്നത്. ആളെ കണ്ടപ്പോള്‍ മമ്മൂട്ടി ഒന്ന് നിന്നു. പിന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ എല്ലാം മാറ്റി അയാളുടെ അടുത്തേക്ക് പോയി. അത് മറ്റാരുമായിരുന്നില്ല, കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ സഞ്ചാരി വിജയ്.

ദേശീയപുരസ്കാരം ലഭിച്ചതിൽ തന്റെ നേരിട്ടുള്ള അഭിനന്ദനവും മമ്മൂട്ടി അറിയിച്ചു. മാത്രമല്ല സഞ്ചാരിയെ പുരസ്കാരത്തിന് അർഹനാക്കിയ നാനു അവനല്ല അവളു എന്ന ചിത്രം കണ്ടിട്ടുണ്ടെന്നും വിജയ് ചെയ്തത് വലിയ കാര്യമാണെന്നും മമ്മൂട്ടി പറഞ്ഞു. കന്നടയില്‍ നിന്ന് ആദ്യമായി മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിച്ച ആളാണ് വിജയ്.

മൂന്ന് തവണ ദേശീയ പുരസ്‌കാരം നേടിയ മമ്മൂട്ടി പോലുള്ള വലിയ നടന്റെ പ്രശംസ സഞ്ചയിയെ ഒരുപാട് സന്തോഷിപ്പിച്ചു. അദ്ദേഹത്തിനൊപ്പം ഒരു സെല്‍ഫിക്ക് പോസ് കൊടുത്ത ശേഷമാണ് മമ്മൂട്ടി വേദിയിലേക്ക് പോയത്.