മഡോണയ്ക്കൊപ്പം മേതിൽ ദേവിക സിനിമയിലേക്ക്

നടൻ മുകേഷിന്റെ ഭാര്യയും പ്രശസ്ത നർത്തകിയുമായ മേതിൽ ദേവിക സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. നവാഗതനായ നിഥിൻ നാഥ് തിരക്കഥ എഴുതുന്ന ഹ്യൂമൻസ് ഓഫ് സംവൺ എന്ന ചിത്രത്തിലൂടെയാണ് ദേവികയുടെ അരങ്ങേറ്റം. സുമേഷ് ലാൽ ആണ് സംവിധാനം.

ഇതിന് മുൻപും സിനിമയിൽ നിന്ന് നിരവധി ഓഫറുകൾ വന്നിട്ടുണ്ടെങ്കിലും ആ കഥാപാത്രങ്ങൾ തനിക്ക് ചേരില്ലെന്ന ബോധ്യമുള്ളതുകൊണ്ടാണ് അഭിനയിക്കാതിരുന്നതെന്ന് മേതിൽ ദേവിക പറയുന്നു. ഈ ചിത്രം വളരെ മനോഹരമാണ്. ഇതൊരു കവിത പോല ക്ലാസിക് ആയ ഒരു കഥയാണ്. പത്മരാജന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു ചിത്രം കൂടിയാണിത്.

പ്രേമം സിനിമയിലൂടെ തരംഗമായ മഡോണ സെബാസ്റ്റ്യനും ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. വിജെ മേഘ്ന നായർ , ധന്യ വർമ എന്നിവരാണ് മറ്റുതാരങ്ങൾ.