മുടക്കിലല്ല മിടുക്കിലല്ലേ കാര്യം ?

വമ്പൻ‌ മുതൽമുടക്കുള്ള ചിത്രങ്ങൾക്കിടയിൽ താരതമ്യേന ചെറിയ മുടതൽമുടക്കിലെത്തിയ ആകാശവാണി ശ്രദ്ധ പിടിച്ചു പറ്റുന്നു. പൂരപറമ്പുപോലെ നിറഞ്ഞുനിൽക്കുന്ന മലയാളസിനിമയിലേക്ക് ഉത്സവബഹളങ്ങളുടെ കോളിളക്കങ്ങളൊന്നുമില്ലാതെയാണ് കൊച്ചുചിത്രമായ ആകാശവാണിയെത്തിയത്.

ആദ്യ ആഴ്ച തന്നെ കുടുംബപ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ ചിത്രം വമ്പൻ സിനിമകൾക്കിടയിലും സാന്നിധ്യം അറിയിക്കുന്നു. മുടക്കിലല്ല സിനിമയുടെ ഗുണത്തിലാണ് കാര്യമെന്ന് ആകാശവാണി ഒാർമിപ്പിക്കുന്നു.

ആകാശിന്റെയും വാണിയുടെയും ദാമ്പത്യബന്ധത്തിലെ ഇണക്കവും പിണക്കവും പുതുമകളോടെ അവതരിപ്പിച്ച് നവാഗതനായ ഖൈസ് മിലൻ ആണ് സംവിധാനം ചിത്രത്തിൽ വിജയ് ബാബുവും കാവ്യാമാധവനും ആണ് പ്രധാനവേഷങ്ങളിൽ.

ആകാശവാണി റിവ്യു വായിക്കാം

കുടുംബം, അതാണ് ഏറ്റവും വലുതും വിലപ്പെട്ടതും എന്നതാണ് ആകാശ് വാണിയുടെ തലവാചകം. പ്രവീൺ അറക്കൽ നിർമിച്ച സിനിമ ഫ്രൈഡെ ടിക്കറ്റ്സ് റിലീസ് ആണ് പ്രദർശനത്തിനെത്തിച്ചത്. എല്ലാ ഭാര്യ–ഭർത്താക്കന്മാരുടെയും ജീവിതത്തിൽ കൂടി കടന്നുപോകുന്ന അവസ്ഥകളിലൂടെയാണ് ഈ ചിത്രവും മുന്നോട്ട് പോകുന്നത്. നീനയ്ക്ക് ശേഷം വിജയ് ബാബുവിന്റെ ശ്രദ്ധിക്കപ്പെടുന്ന പ്രകടനമാണ് ഇൗ ചിത്രത്തിലേത്. ചിത്രത്തിന്റെ വിശേഷങ്ങളുമായി നിർമാതാക്കളിലൊരാളായ സാന്ദ്ര തോമസ്...

ആകാശവാണി വലിയ ചിത്രമോ കൊച്ചു ചിത്രമോ എന്ന അവകാശവാദമല്ല നല്ല ചിത്രമെന്ന വിശേഷണമാണ് മുന്നിൽ വയ്ക്കുന്നത്. തിയറ്ററില്‍ എത്തുന്ന പ്രേക്ഷകൻ ഒരിക്കലും കാശുപോയെന്ന് പറയില്ല. സാന്ദ്ര പറയുന്നു.

എല്ലാ ഭാര്യ–ഭർത്താക്കന്മാരുടെയും ജീവിതത്തിൽ കൂടി കടന്നുപോകുന്ന അവസ്ഥകളിലൂടെയാണ് ഈ ചിത്രവും മുന്നോട്ട് പോകുന്നത്. മാത്രമല്ല കാവ്യ മാധവന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കൂടിയാണ് ഈ ചിത്രത്തിലേത്. കാവ്യയുടെ വേറിട്ടൊരു കഥാപാത്രം കൂടിയാണ് വാണി. വളരെ ഭംഗിയായി തന്നെയാണ് കാവ്യ അത് അവതരിപ്പിച്ചിരിക്കുന്നതും.

വളരെ പെട്ടന്നെടുത്തൊരു തീരുമാനമായിരുന്നു ചിത്രത്തിലെ അതിഥി വേഷം. ലിജോ ജോസ് പെല്ലിശേരിയുടെ ഭാര്യകഥാപാത്രമായാണ് ഞാൻ ഈ ചിത്രത്തിലെത്തുന്നത്. ആമേൻ സിനിമയിലെ മറിയാമ്മയെ പോലെ തന്നെ ഒരു കഥാപാത്രം. ലിജോ ആ വേഷം ചെയ്തതുകൊണ്ടാണ് ധൈര്യപൂർവം തന്നെ ഞാനും അഭിനയിച്ചത്. സാന്ദ്ര പറഞ്ഞു.