Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാഭവൻ മണി ആശുപത്രിയില്‍

നടന്‍ കലാഭവൻ മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് മെയ് 6നാണ് മണി ചികിത്സ തേടിയത്.

കൊച്ചി അമൃത ഹോസ്പിറ്റലിൽ പരിശോധനക്കെത്തിയ മണിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും പേടിക്കേണ്ടതായി ഒന്നുമില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

കമല്‍ഹാസന്‍ നായകനായി എത്തുന്ന ദൃശ്യത്തിന്‍റെ തമിഴ് പതിപ്പ് പാപനാശമാണ് മണിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച വില്ലന്‍ വേഷമാണ് മണി ഇതില്‍ ചെയ്യുന്നത്. ജീത്തു ജോസഫിന്‍റെ മറ്റൊരു ചിത്രമായ ലൈഫ് ഓഫ് ജോസൂട്ടിയിലും മണിയൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.