Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതെന്റെ വാട്ട്സാപ്പ് ചിത്രമല്ല: റോസിൻ

rosin റോസിൻ

വാട്ട്സാപ്പിലൂടെ തന്റെ പേരിൽ പ്രചരിക്കുന്ന നഗ്നചിത്രങ്ങളിലെ പെൺകുട്ടി താനല്ലെന്ന് നടി റോസിൻ ജോളി. നടി റോസിൻ ജോളിയുടെ നഗ്നചിത്രങ്ങൾ എന്ന പേരിലാണ് വാട്ട്സാപ്പിലൂടെ ആരോ വ്യാജചിത്രങ്ങൾ പ്രചരിക്കുന്നത്. അതെന്റെ ചിത്രമല്ലെന്നും ആ ഫോട്ടോയിൽ കാണുന്ന പെൺകുട്ടി താനല്ലെന്നും റോസിൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.

വാട്ട്സാപ്പിൽ പ്രചരിക്കുന്ന പെൺകുട്ടിയുടെ യഥാർഥ ചിത്രവും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്. നമുക്ക് ചുറ്റും തന്നെ ഇത്തരം കാര്യങ്ങൾ നടക്കുന്നതിൽ അതിയായ സങ്കടമുണ്ടെന്ന് റോസിൻ പറഞ്ഞു. താനാണ് ഈ ചിത്രത്തിൽ എന്ന് തെറ്റിദ്ധരിച്ച എല്ലാവരും ഈ വാർത്ത എല്ലാവരിലും എത്തിക്കണമെന്നും എന്നെ പിന്തുണക്കണമെന്നും റോസിൻ പറയുന്നു. ഈ സംഭവം എന്റെ ശ്രദ്ധയിൽപ്പെടുത്തിയവർക്ക് പ്രത്യേകം നന്ദിയുണ്ടെന്നും റോസിൻ പറഞ്ഞു.

റോസിന്റേതായി മുഖസാദൃശ്യമുള്ള പെൺകുട്ടിയുടെ രണ്ട് ചിത്രങ്ങൾ മാത്രമാണ് റോസിൻ ഫേസ്ബുക്ക് കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തത്. ഇതിൽ കൂടുതൽ ചിത്രങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ ആ ചിത്രങ്ങൾ അശ്ലീലം നിറഞ്ഞതാണെന്നും റോസിൻ പറഞ്ഞു.

Your Rating: