പരസ്യനിർമാതക്കളുടെ അസോസിയേഷൻ ലോഗോ ബച്ചൻ പുറത്തിറക്കി

അമിതാഭ് ബച്ചനൊപ്പം വി എ ശ്രീകുമാർ, സിജോയ് വർഗീസ്

ഇന്ത്യയിലെ മുഴുവൻ പരസ്യനിർമാതാക്കൾക്കുമായി ആരംഭിച്ച ആദ്യ സംഘനയായ ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷന്റെ ഒൗദ്യോഗിക ലോഗോ പദ്മശ്രീ അമിതാഭ് ബച്ചൻ മുംബൈയിൽ പുറത്തിറക്കി. ചടങ്ങിൽ സംഘടനയുടെ ജനറൽ സെക്രട്ടറി സിജോയ് വർഗീസ്, ചീഫ് പ്രോഗ്രാം കോർഡിനേറ്റർ വി എ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

ഇന്ത്യയിലെ പരസ്യ നിർമാതാക്കൾക്കെല്ലാവർക്കുമായി ആരംഭിച്ച അസോസിയേഷൻ‌ ഇൗ മേഖലയിലുള്ള സംഘടനകളിൽ ആദ്യത്തേതാണ്. ഇന്ത്യൻ സിനിമയുടെ അഭിമാനമായ അമിതാഭ് ബച്ചനെ തന്നെ ലോഗോ പ്രകാശനത്തിനായി ലഭിച്ചത് വലിയ ഭാഗ്യമായി കാണുന്നുവെന്ന് സംഘടനയുടെ ഭാരവാഹികൾ പറഞ്ഞു. അസോസിയേഷന്റെ ഒൗദ്യോഗിക ഉദ്ഘാടനം ഇൗ മാസം കൊച്ചിയിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.